കൊച്ചി: ചരക്ക് സേവന നികുതിയുടെ പ്രത്യാഘാതം നിര്‍ധനരായ അർബുദ ബാധിതർക്കും തിരിച്ചടിയാകുന്നു. നൂതന ചികിത്സ ഉപകരണമായ ലീനിയര്‍ ആക്‌സിലറേറ്റര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങൾക്കാണ് തിരിച്ചടി നേരിട്ടിരിക്കുന്നത്. രണ്ടായിരത്തിലധികം രോഗികളാണ് എല്ലാ വര്‍ഷവും ജനറൽ ആശുപത്രിയില്‍ അർബുദ ചികിത്സക്കെത്തുന്നത്. പി. രാജീവ് എം.പിയായിരുന്ന വേളയിലാണ് ഏഴുകോടി െചലവഴിച്ച് ലീനിയര്‍ ആക്‌സിലറേറ്റര്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനം തുടങ്ങിയത്. ഇതിന് ഓര്‍ഡര്‍ നല്‍കിയപ്പോള്‍ ഇറക്കുമതിച്ചുങ്കം അഞ്ചുശതമാനമായിരുന്നു. ഇംഗ്ലണ്ടില്‍നിന്ന് കപ്പല്‍മാര്‍ഗം കൊച്ചിയിലെത്തിച്ച ഇത് വിട്ടുകിട്ടണമെങ്കില്‍ 20 ശതമാനം ജി.എസ്.ടി നൽകണം. അധികതുകയായ 1.4 കോടി എങ്ങനെ കണ്ടെത്താനാകുമെന്ന ആശങ്കയിലാണ് ആശുപത്രി അധികൃതര്‍. ബി.പി.എല്‍ വിഭാഗത്തില്‍പെടുന്ന രോഗികള്‍ക്ക് 30 ശതമാനം സൗജന്യചികിത്സ ലഭ്യമാക്കുന്ന രീതിയില്‍ തയാറാക്കിയ പദ്ധതിയാണ് ഇതുമൂലം പ്രതിസന്ധിയിലായത്. കൂടുതൽ ൈവകിയാൽ ഇറക്കുമതി ചെയ്ത ഉപകരണങ്ങള്‍ നശിക്കാനും സാധ്യതയുണ്ട്. ജി.എസ്.ടി നടപ്പാക്കിയതിലെ അപാകത പരിഹരിച്ച് അർബുദ ബാധിതർക്ക് മികച്ച ചികിത്സ ലഭ്യമാക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് പി. രാജീവ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.