ബ്രിട്ടാനിയ ഉൽപന്നങ്ങളുടെ വിൽപന നിർത്തുമെന്ന്​ ബേക്കേഴ്‌സ് അസോസിയേഷൻ

കൊച്ചി: വിതരണ പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ ബ്രിട്ടാനിയ ഉൽപന്നങ്ങളുടെ വിൽപന നിർത്തുമെന്ന് ബേക്കേഴ്‌സ് അസോസിയേഷൻ. വിതരണക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കാനാവില്ലെന്ന കമ്പനിയുടെ പ്രഖ്യാപനവും ഇതേതുടർന്നുള്ള വിതരണക്കാരുടെ നിസ്സഹകരണവും കാരണം ബ്രിട്ടാനിയ ഉൽപന്നങ്ങളുടെ ലഭ്യത കുറഞ്ഞിരിക്കുകയാണ്. ഇത് ചില്ലറ വിൽപനക്കാരെ സാരമായി ബാധിച്ചിട്ടുണ്ട്. ഈ മാസം ഏഴിന് മുമ്പ് പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ വിൽപന നിർത്തിെവക്കേണ്ടിവരുമെന്ന് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളുടെ യോഗം മുന്നറിയിപ്പ് നൽകി. സംസ്ഥാന പ്രസിഡൻറ് വിജേഷ് വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി റോയൽ നൗഷാദ്, ട്രഷറർ എ. നൗഷാദ്, സെക്രട്ടറിമാരായ ബിജു പ്രേംശങ്കർ, കിരൺ എസ്. പാലക്കൽ, എ.കെ. മുഹമ്മദ് ഫൗസീർ, ജില്ല പ്രസിഡൻറ് വി.പി. അബ്‌ദുൽ സലീം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.