ആലപ്പുഴ: 'നവലിബറൽ നയങ്ങളെ ചെറുക്കുക', 'മതനിരപേക്ഷതയുടെ കാവലാളാവുക' മുദ്രാവാക്യങ്ങളുയർത്തി ഈ മാസം 15ന് ബ്ലോക്ക് കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന യുവജന പ്രതിരോധം കാമ്പയിനിെൻറ ഭാഗമായി ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി സംഘടിപ്പിച്ച മേഖല പ്രചാരണ കാൽനട ജാഥകൾക്ക് തുടക്കമായി. ജില്ല പ്രസിഡൻറ് എം.എം. അനസ് അലി നയിക്കുന്ന വടക്കൻ മേഖല ജാഥ വടുതലയിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.എൻ. മോഹനനും ജില്ല സെക്രട്ടറി മനു സി. പുളിക്കൽ നയിക്കുന്ന തെക്കൻ മേഖല ജാഥ ചെങ്ങന്നൂരിൽ സി.പി.എം ജില്ല സെക്രട്ടറി സജി ചെറിയാനും ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.