ചേര്‍ത്തല: നിയോജക മണ്ഡലം 78, 79, 80 ബൂത്തുകളുടെ സംയുക്ത മുൻ എം.എൽ.എ ബെന്നി ബഹനാന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ. ദേവരാജന്‍ പിള്ള അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി സി.ആര്‍. ജയപ്രകാശ്, യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ എം. മുരളി, നേതാക്കളായ സി.കെ. ഷാജിമോഹന്‍, എസ്. കൃഷ്ണകുമാര്‍, ആര്‍. ശശിധരന്‍, നഗരസഭ ചെയര്‍മാന്‍ ഐസക് മാടവന, വൈസ് ചെയര്‍പേഴ്സൻ ശ്രീലേഖ നായര്‍, സി.എസ്. പങ്കജാക്ഷന്‍, പി. ഉണ്ണികൃഷ്ണന്‍, സി.വി. തോമസ്, മധുസൂദനന്‍ നായര്‍, ശശിധരന്‍ പിള്ള എന്നിവര്‍ സംസാരിച്ചു. നിറപുത്തരി ആഘോഷം ചേര്‍ത്തല:- വാരനാട് ദേവീക്ഷേത്രത്തിലെ നിറപുത്തരി ഒമ്പതിന് രാവിലെ 10ന് നടത്തും. രാവിലെ കൊടിമരച്ചുവട്ടില്‍ സമര്‍പ്പിക്കുന്ന നെല്‍ക്കതിരുകള്‍ മേല്‍ശാന്തി തീര്‍ഥം തളിച്ച് ശുദ്ധി വരുത്തും. തുടര്‍ന്ന് ചുവന്ന പട്ടില്‍ പൊതിഞ്ഞ് കതിര്‍ക്കറ്റകള്‍ ക്ഷേത്രം മേല്‍ശാന്തി ഈശ്വരന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ശിരസ്സിലേറ്റി വാദ്യമേളങ്ങളുടെ അകമ്പടിയോടെ മുഖമണ്ഡപത്തില്‍ സമര്‍പ്പിക്കും. മുഖമണ്ഡപത്തിലെ പൂജകള്‍ക്കുശേഷം നെല്‍ക്കറ്റകള്‍ ദേവിക്ക് സമര്‍പ്പിക്കുന്നതോടെ ചടങ്ങുകള്‍ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.