കൊച്ചി: കൈത്തറി നെയ്ത്തുകാര്‍ക്കും മക്കള്‍ക്കും എൻ.െഎ.ഒ.എസ് കോഴ്‌സിന് ഫീസില്‍ 75 ശതമാനം ഇളവ് നല്‍കുന്നതിന് നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപണ്‍ സ്‌കൂളിങ്(എൻ.െഎ.ഒ.എസ്) കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയവുമായി ധാരണപത്രം ഒപ്പുെവച്ചു. കൈത്തറി നെയ്ത്തുകാര്‍ക്കും പട്ടികവിഭാഗത്തിൽപെട്ടവരോ ദാരിദ്ര്യരേഖക്ക് താഴെയുള്ളവരോ സ്ത്രീകളോ ആയ കൈത്തറി നെയ്ത്തുകാരുടെ മക്കള്‍ക്കുമാണ് ഫീസിളവിന് അര്‍ഹത. ഇവര്‍ കോഴ്‌സിന് ചേരുമ്പോള്‍ നിശ്ചിതഫീസിെൻറ 25 ശതമാനം മാത്രം അടച്ചാല്‍ മതി. കൈത്തറി നെയ്ത്തുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ വികസിപ്പിക്കാനും എൻ.െഎ.ഒ.എസ് നടപടി ആരംഭിച്ചിട്ടുണ്ടെന്ന് റീജനല്‍ ഡയറക്ടര്‍ വി.എസ്. രവീന്ദ്രന്‍ അറിയിച്ചു. വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിെൻറ വിവരങ്ങള്‍: www.nios.ac.in , rdkochi@nios.ac.in, 0484- 2310033/2310032. എൻ.െഎ.ഒ.എസ് പരീക്ഷനിരീക്ഷകരെ ക്ഷണിച്ചു കൊച്ചി: നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപണ്‍ സ്‌കൂളിങ്(എൻ.െഎ.ഒ.എസ്) വര്‍ഷത്തില്‍ രണ്ടുതവണ നടത്തുന്ന പൊതുപരീക്ഷകള്‍ നിരീക്ഷിക്കുന്നതിന് ഉദ്യോഗസ്ഥരെ ക്ഷണിച്ചു. 2017 ജൂണ്‍ 30ന് 65 വയസ്സ് കവിയാത്ത സർക്കാർ, എയിഡഡ്, അംഗീകൃത സ്‌കൂള്‍, കോളജില്‍ പി.ജി.ടി-െലക്ചറര്‍ മുതല്‍ മുകളിെല തസ്തികകളില്‍ സേവനത്തിലിരിക്കുന്നവരോ വിരമിച്ചവരോ ആയവർക്ക് അപേക്ഷിക്കാം. വിശദ അപേക്ഷ എൻ.െഎ.ഒ.എസ് റീജനല്‍ സെൻററില്‍ ഇൗ മാസം 30നകം സമര്‍പ്പിക്കണം. വിവരങ്ങള്‍: www.nios.ac.in, rdkochi@nios.ac.in, 0484- 2310033/4035540/7034884531.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.