കായംകുളം: മുസ്ലിം എജുക്കേഷനൽ സൊസൈറ്റി കായംകുളം യൂനിറ്റിെൻറ ആഭിമുഖ്യത്തിെല മെറിറ്റ് അവർഡ് വിതരണവും പ്രതിഭ സംഗമവും എം.ഇ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ. പി.ഒ.ജെ. ലബ്ബ ഉദ്ഘാടനം ചെയ്തു. അഡ്വ. കോയിക്കൽ എസ്. അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. പ്രഫ. എ. ഷാജഹാൻ, എ. മുഹമ്മദ് ഷഫീഖ്, അബ്ദുൽ അസീസ്, തൈക്കൽ സത്താർ, എം.എസ്. നൗഷാദ്, ബാബു പടിപ്പുരക്കൽ എന്നിവർ സംസാരിച്ചു. ട്രെയിൻ തട്ടി പരിക്കേറ്റു കായംകുളം: റെയിൽവേ പാളം മുറിച്ചുകടക്കവെ ട്രെയിൻ തട്ടി ഹരിപ്പാട് എഴിയ്ക്കകത്ത് സ്വദേശി സുകുമാരന് (52) പരിക്കേറ്റു. കായംകുളം റെയിൽവേ സ്റ്റേഷനിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ആർ.പി.എഫ് ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.