വിദ്യാർഥികൾക്ക്​ മെഡിക്കൽ ഇൻഷുറൻസ്

മൂവാറ്റുപുഴ: മൂവാറ്റുപുഴ റോട്ടറി ക്ലബ് സർക്കാർ സ്കൂളുകളിലെ കുട്ടികൾക്ക് സൗജന്യ മെഡിക്കൽ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നു. മൂവാറ്റുപുഴയിലും പ്രാന്തപ്രദേശങ്ങളിലുമുള്ള ഏഴ് സ്കൂളിലെ എൽ.പി, യു.പി കുട്ടികൾക്കാണ് പ്രാരംഭഘട്ടത്തിൽ പരിരക്ഷ നൽകുന്നത്. മൂവാറ്റുപുഴ റോട്ടറി ക്ലബ് 51-ാം വർഷികഭാഗമായാണ് പദ്ധതി. ഉദ്ഘാടനം ആറിന് ഉച്ചക്ക് രണ്ടിന് റോട്ടറി കോംപ്ലക്സിൽ മന്ത്രി എം.എം. മണി നിർവഹിക്കും. ക്ലബ് പ്രസിഡൻറ് ബൈജു ബേബി വെട്ടിക്കാമറ്റം അധ്യക്ഷത വഹിക്കും. എൽദോ എബ്രഹാം എം.എൽ.എയും നഗരസഭ ചെയർപേഴ്സൻ ഉഷ ശശിധരനും സ്കൂളുകൾക്കുള്ള ഇൻഷുറൻസ് പോളിസി ഏറ്റുവാങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.