നിർമാണോദ്ഘാടനം

കാലടി: കാഞ്ഞൂർ നമ്പിള്ളി കമ്യൂണിറ്റി ലിഫ്റ്റ് ഇറിഗേഷൻ സ്കീമിനെ എടനാട് ലിഫ്റ്റ് ഇറിഗേഷൻ സർക്കാർ സ്കീമുമായി ലയിപ്പിച്ച പദ്ധതിയുടെ കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.പി. ലോനപ്പൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം എ.എ. സന്തോഷ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ശാരദ മോഹനൻ, മൈനർ ഇറിഗേഷൻ സിവിൽ വിഭാഗം അസി. എൻജിനീയർ ടി.എസ്. ഹരിദാസ്, വാർഡ് അംഗം കെ.ആർ. ശ്യാമള, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സെബാസ്റ്റ്യൻ പോൾ, വാർഡ് അംഗങ്ങളായ വിജി ബിജു, അനീഷ് രാജൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.