പൊലീസ് കോൺസ്​റ്റബിൾ കായികക്ഷമത പരീക്ഷ

കൊച്ചി: പൊലീസ് വകുപ്പിൽ (ഇന്ത്യ റിസർവ് ബറ്റാലിയൻ- െറഗുലർ വിങ്) വകുപ്പിൽ കോൺസ്റ്റബിൾ (കാറ്റഗറി നമ്പർ 018/2016) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്കുവേണ്ടിയുളള കായികക്ഷമത എട്ടുമുതൽ 10 വരെ എ.ആർ പരേഡ് ഗ്രൗണ്ട്, കളമശ്ശേരി ഗവ. വി.എച്ച്.എസ്.എസ് ഗ്രൗണ്ട്, ചോറ്റാനിക്കര എന്നീ കേന്ദ്രങ്ങളിൽ നടത്തും. ഉദ്യോഗാർഥികൾ പ്രഫൈലിൽനിന്ന് അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് കമീഷൻ അംഗീകരിച്ച ഏതെങ്കിലും അസ്സൽ തിരിച്ചറിയൽ കാർഡുമായി നിശ്ചിത തീയതിയിലും സമയത്തും ബന്ധപ്പെട്ട കേന്ദ്രത്തിൽ എത്തണം. സൗജന്യ മത്സരപരീക്ഷ പരിശീലനം കൊച്ചി: ജില്ല എംപ്ലോയ്‌മ​െൻറ് എക്‌സ്‌ചേഞ്ചി​െൻറ ആഭിമുഖ്യത്തിൽ നോർത്ത് പറവൂർ ഗവ. എംപ്ലോയീസ് കോ-ഓപറേറ്റിവ് ബാങ്ക് ഹാളിൽ 14 മുതൽ സെപ്റ്റംബർ 25 വരെയുള്ള പ്രവൃത്തിദിവസങ്ങളിൽ സൗജന്യ മത്സരപരീക്ഷ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കെ.പി.എസ്.സി, ബോർഡുകൾ, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവയിലെ ഒഴിവുകൾക്ക് നടത്തുന്ന മത്സര പരീക്ഷകൾക്ക് ഉദ്യോഗാർഥികളെ പ്രാപ്തരാക്കാൻ ഉദ്ദേശിച്ചുള്ള പരിശീലന പരിപാടിയിൽ ഇംഗ്ലീഷ്, കണക്ക്, മാത്തമാറ്റിക്കൽ റീസണിങ്, മലയാളം, ജനറൽ നോളജ്, കറൻറ് അഫയേഴ്‌സ് വിഷയങ്ങളിൽ വിദഗ്ധ ഫാക്കൽറ്റികൾ ക്ലാസ് നയിക്കും. താൽപര്യമുള്ളവർ 11നുമുമ്പ് നോർത്ത് പറവൂർ ടൗൺ എംപ്ലോയ്‌മ​െൻറ് എക്‌സ്‌ചേഞ്ചിലോ കാക്കനാെട്ട ജില്ല എംപ്ലോയ്‌മ​െൻറ് എക്‌സ്‌ചേഞ്ചിലോ ജില്ലയിലെ ഏതെങ്കിലും പ്രധാന എക്‌സ്‌ചേഞ്ചിലോ ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0484 -2440066, 0484- 2422458, 9745235779.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.