കുട്ടനാട്: സ്‌കോട്ട്‌ലന്‍ഡില്‍ മരിച്ച ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ മൃതദേഹം ഒരുമാസത്തോളം നീണ്ട കാത്തിരിപ്പിന് ശേഷം വ്യാഴാഴ്ച നാട്ടിലെത്തിക്കും. രാവിലെ ഒമ്പതിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം 12.30 മുതല്‍ ഫാ. മാര്‍ട്ടിെൻറ വസതിയായ പുളിങ്കുന്ന് വാഴച്ചിറ ഭവനത്തില്‍ പൊതുദര്‍ശനത്തിന് െവക്കും. തുടര്‍ന്ന് രണ്ടുമണിയോടെ ചെത്തിപ്പുഴ സെൻറ് തോമസ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തിലെത്തിച്ച് പൊതുദര്‍ശനത്തിനുവെച്ചശേഷം 11 മണിയോടെ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കുമെന്ന് തിരുവനന്തപുരം സി.എം.ഐ പ്രൊവിന്‍ഷ്യാള്‍ ഫാ. സെബാസ്റ്റ്യന്‍ ചാമത്തറ അറിയിച്ചു. ജൂണ്‍ 23നാണ് ഫാ. മാര്‍ട്ടിനെ സ്‌കോട്ട്‌ലന്‍ഡിലെ താമസസ്ഥലത്തുനിന്ന് 30 കിലോമീറ്റര്‍ അകലെ കടല്‍ത്തീരത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണകാരണം സംബന്ധിച്ച് വ്യക്തമായ വിവരങ്ങളൊന്നും സ്‌കോട്ട്‌ലന്‍ഡ് പൊലീസ് പുറത്തുവിട്ടിട്ടില്ല. ഉപരിപഠനത്തിനായി സ്‌കോട്ട്‌ലന്‍ഡിലെത്തിയ ഫാ. മാര്‍ട്ടിന്‍ എഡന്‍ബര്‍ഗിലെ സെൻറ് ജോണ്‍സ് പള്ളി വികാരിയായി സേവനമനുഷ്ഠിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.