പറവൂർ: താലൂക്ക് ആശുപത്രിയുടെ രണ്ട് കവാടത്തിന് മുന്നിലും സീബ്രലൈൻ വരക്കാൻ നടപടി സ്വീകരിക്കണമെന്ന് കാരുണ്യ സർവിസ് സൊസൈറ്റി (കെ.എസ്.എസ്) ആവശ്യപ്പെട്ടു. ഏറെ തിരക്കുള്ള റോഡ് ഭയത്തോടെയാണ് ആളുകൾ മുറിച്ചുകടക്കുന്നത്. രോഗികളും പ്രായമായവരും കൈക്കുഞ്ഞുമായി വരുന്ന അമ്മമാരും ബുദ്ധിമുട്ടുകയാണ്. യോഗം ഡയറക്ടർ സാജു പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോഒാഡിനേറ്റർ റിനിൽ കുറുപ്പശ്ശേരി അധ്യക്ഷത വഹിച്ചു. രഞ്ജിത അജിതൻ, അഖിൽദാസ്, രാഗി രവിന്ദ്രൻ, ബാബു സെബാസ്റ്റ്യൻ പഞ്ഞിപ്പള്ള എന്നിവർ സംസാരിച്ചു. പടം- EP- lMG- 20170802-10 3359. jpg.- പറവൂർ ഗവ. താലൂക്ക് ആശുപത്രിക്ക് മുന്നിലെ റോഡ് മുറിച്ചുകടക്കുന്ന യാത്രക്കാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.