മഅ്ദനിയുടെ കാര്യത്തിൽ ഭരണകൂടം അസഹിഷ്ണുത വെടിയണം -^-പി.ഡി.പി

മഅ്ദനിയുടെ കാര്യത്തിൽ ഭരണകൂടം അസഹിഷ്ണുത വെടിയണം --പി.ഡി.പി കൊച്ചി: മഅ്ദനിയുടെ കാര്യത്തിൽ കർണാടക ഭരണകൂടം അസഹിഷ്ണുത തുടരുകയാണെന്നും നിരന്തര നീതിനിഷേധത്തിലൂടെ മഅ്ദനിയുടെ അനുയായികളെ പ്രകോപിപ്പിച്ച് ആക്രമണങ്ങൾക്ക് പ്രേരിപ്പിക്കാനും അതി​െൻറ പേരിൽ ജയിൽവാസം നീട്ടിക്കൊണ്ട് പോകാനുള്ള ആസൂത്രിത പരിശ്രമമാണെന്നും പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ. മുജീബ് റഹ്മാൻ അഭിപ്രായപ്പെട്ടു. ബി കാറ്റഗറി സുരക്ഷയുണ്ടായിരുന്ന ഒരുപൗരനെ കള്ളക്കേസിൽ കുടുക്കി വിചാരണത്തടവുകാരനാക്കി ജയിലിലടച്ചിട്ട് ഏഴുവർഷം പിന്നിട്ടിട്ടും നീതി ലഭ്യമാക്കാൻ ഇടപെടാത്ത ഭരണകൂടം സുപ്രീംകോടതി അനുവദിച്ച ജാമ്യവ്യവസ്ഥയിലെ ഇളവുപോലും അട്ടിമറിക്കാൻ ശ്രമിക്കുന്നത് കാടത്തമാണ്. മാതാപിതാക്കളെ കാണാനും മക​െൻറ വിവാഹത്തിൽ പങ്കെടുക്കാനും കോടതി അനുമതിയോടെ നാട്ടിലെത്താൻ സുരക്ഷക്ക് നിയോഗിക്കുന്ന പൊലീസി​െൻറ ചെലവും ശമ്പളത്തുകയും മുൻകൂറായി കെട്ടിെവക്കണമെന്ന ബംഗളൂരു സിറ്റി പൊലീസ് കമീഷണറുടെ നിലപാടിനെത്തുടർന്ന് കേരളത്തിലേക്കുള്ള വരവ് അനിശ്ചിതത്വത്തിലായിരിക്കുന്ന സാഹചര്യത്തിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി പാർട്ടി മുന്നിട്ടിറങ്ങും. വെള്ളിയാഴ്ച മുതൽ സെക്രേട്ടറിയറ്റിന് മുന്നിൽ ആരംഭിക്കുന്ന അനിശ്ചിതകാല നിരാഹാര സത്യഗ്രഹം സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കുമെന്നും മഅ്ദനിക്ക് നീതിലഭ്യമാക്കാനും സുരക്ഷ ഉറപ്പാക്കാനും സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഅ്ദനിക്കെതിരെ തുടരുന്ന നീതിനിഷേധത്തിൽ ജില്ല കമ്മിറ്റി എറണാകുളത്ത് സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലൂർ മണപ്പാട്ടിപ്പറമ്പിൽനിന്ന് ആരംഭിച്ച പ്രകടനം ഹൈകോടതി ജങ്ഷനിൽ സമാപിച്ചു. ജില്ല പ്രസിഡൻറ് വി.എം. അലിയാർ, സെക്രട്ടറി ജമാൽ കുഞ്ഞുണ്ണിക്കര, ട്രഷറർ ഫൈസൽ മാടവന, ജോയൻറ് സെക്രട്ടറിമാരായ ഷിഹാബ് ചേലക്കുളം, പി.എം. ബഷീർ, മെഹബൂബ് കൊച്ചി, പി.സി.എഫ്‌ ജില്ല സെക്രട്ടറി, മുഹമ്മദാലി പേങ്ങാട്ടുശ്ശേരി, ഫസലു കൊച്ചി, അഷറഫ് വാഴക്കാല, ജമാൽ ചെങ്ങമനാട്, ഷമീർ പുക്കാട്ടുപടി, നവാസ് നെടിയേടത്ത്, റഹീം അയിരൂർപാടം, അബ്ദുൽകരീം കാഞ്ഞിരമറ്റം, മനാഫ് വേണാട്, സിയാദ് പിറവം, അൻസാർ ആലുവ, നാസർ കളമശ്ശേരി, റഹീം ആലുവ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.