കോതമംഗലം: ആശുപത്രി വിട്ടപ്പോൾ മത്തായി നേരെ എത്തിയത് അപകടത്തിൽനിന്ന് തന്നെ രക്ഷപ്പെടുത്തിയ ഫയർഫോഴ്സ് ജീവനക്കാരോട് നന്ദി പറയാൻ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരംവെട്ടുകാരനായ കുട്ടമ്പുഴ മോളേക്കുടി മത്തായി (56) ബോധക്ഷയമുണ്ടായി 80 അടി ഉയരമുള്ള മരത്തിന് മുകളിൽ കുടുങ്ങിയത്. കോതമംഗലം ഫയർഫോഴ്‌സിലെ അംഗങ്ങൾ മരത്തിന് മുകളിൽനിന്ന് മത്തായിയെ സാഹസികമായി താഴെ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി ആംബുലൻസിൽ ഓക്സിജൻ സൗകര്യമൊരുക്കി കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഫയർഫോഴ്സിെൻറ കൃത്യമായ ഇടപെടലാണ് മത്തായിയുടെ ജീവൻ രക്ഷിച്ചത്. രക്ഷകരായ ഫയർഫോഴ്സ് സംഘത്തോടൊപ്പം ഉച്ചഭക്ഷണം കഴിച്ചാണ് മത്തായി മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.