കാലടി: വൈദ്യുതി നിരക്ക് വർധനക്കെതിരെ യൂത്ത് കോൺഗ്രസ് ശ്രീമൂലനഗരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൊവ്വര കെ.എസ്.ഇ.ബി ഓഫിസിനുമുന്നിൽ ദീപം തെളിച്ച് പ്രതിഷേധിച്ചു. സമരം ചാലക്കുടി പാർലമെൻറ് പ്രസിഡൻറ് അഡ്വ. പി.ബി. സുനീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ലിേൻറാ പി. ആൻറു അധ്യക്ഷത വഹിച്ചു. ഡി.സി.സി ജന. സെക്രട്ടറി അഡ്വ. പി.എൻ. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് വി.വി. സെബാസ്റ്റ്യൻ, ജില്ല പഞ്ചായത്ത് അംഗം സരള മോഹനൻ, പഞ്ചായത്ത് പ്രസിഡൻറ് അൽഫോൻസ വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സിനി ജോണി, പഞ്ചായത്ത് അംഗങ്ങളായ ഷേർളി സോണി, മഞ്ജു നവാസ്, കെ.പി. അനൂപ്, ബിജു കൈത്തോട്ടുങ്ങൽ, കെ.എസ്. ചന്ദ്രശേഖരൻ, പി.കെ. സിറാജ്, വി.എം. ഷംസുദ്ദീൻ, പി.എസ്. മനോജ്കുമാർ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ വിപിൻദാസ്, നെൽസൺ പുളിക്ക, പി.എച്ച്. അജാസ്, പി.എം. ഷജീർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.