കു​മ്പ​ള​ത്ത്​ മ​ദ്യ​മാ​ഫി​യ സ​ജീ​വം; നി​രീ​ക്ഷ​ണം ഊ​ർ​ജി​ത​മാക്കി പൊ​ലീ​സ്

നെട്ടൂർ: കുമ്പളം കേന്ദ്രീകരിച്ച് മദ്യ-ലഹരി മാഫിയ പിടിമുറുക്കിയതായ രഹസ്യ വിവരത്തെത്തുടർന്ന് നിരീക്ഷണം ഊർജിതമാക്കിയതായി പൊലീസ്. ആളൊഴിഞ്ഞ പറമ്പുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ പ്രവർത്തിക്കുകയാണെന്നാണ് റിപ്പോർട്ട്. തെക്ക് നാഷനൽ ഹൈവേ പരിസരത്താണ് ലഹരി-മദ്യ മാഫിയയുടെ അഴിഞ്ഞാട്ടം. ഇതുവഴി സഞ്ചരിക്കുന്ന സ്ത്രീകളെയും വിദ്യാർഥിനികളെയും ഉപദ്രവിക്കാൻ ശ്രമം നടക്കാറുണ്ട്. കുമ്പളം എസ്.പി.എസ്, കമ്യൂണിറ്റി ഹാൾ പരിസരം എന്നിവിടങ്ങളിലും സംഘം തമ്പടിക്കുന്നു. ലഹരിമരുന്നുവേട്ടയിൽ പിടിയിലായ കുമ്പളം സ്വദേശി സനീഷിെൻറ കൂട്ടുകാരായ മൂന്നുപേരെ കഴിഞ്ഞദിവസം പൊലീസ് പിടിച്ചിരുന്നു. കുമ്പളം നോർത്ത് യോഗപ്പറമ്പ്, രാവണൻ കോട്ട ഭാഗത്തെ ഒഴിഞ്ഞ പറമ്പിൽ കഞ്ചാവും ലഹരിമുരുന്നും ഉപയോഗിക്കവെയാണ് ഇവർ പിടിയിലായത്. പിടിച്ചെടുത്ത കഞ്ചാവ് ചെറിയ അളവിലായിരുന്നതിനാൽ ജാമ്യത്തിൽ വിട്ടയച്ചു. പൊലീസ് സംഘത്തെ കണ്ടപ്പോൾ മറ്റുള്ളവർ ഓടിരക്ഷപ്പെടുകയും ചെയ്തു. ഇവരുടെ ഭീഷണി പേടിച്ച് നാട്ടുകാർ പ്രതികരിക്കാൻ മടിക്കുകയാണ്. കുമ്പളം റെയിൽവേ സ്റ്റേഷന് സമീപത്തെ തട്ടുകട സാമൂഹികദ്രോഹികൾ മൂന്നുപ്രാവശ്യം കത്തിച്ചു. പൊലീസിൽ പരാതി നൽകിയയാൾ കഴിഞ്ഞദിവസം തൂങ്ങിമരിച്ചിരുന്നു. ഒഴിഞ്ഞ പറമ്പിൽ കഞ്ചാവ് വലിച്ചതു ചോദ്യം ചെയ്ത യുവാക്കളുടെ മുഖം ബ്ലേഡ് കൊണ്ട് വരഞ്ഞ് പരിക്കേൽപിച്ചവരുടെ വിവരങ്ങൾ സഹിതം പരാതി നൽകിയിട്ടും പൊലീസ് പിടികൂടിയിട്ടില്ല. തുടർച്ചയായി ഉണ്ടാകുന്ന സാമൂഹികവിരുദ്ധരുടെ ആക്രമണങ്ങൾക്കെതിരെ കുമ്പളം െറസിഡൻറ്സ് അസോസിയേഷൻ പനങ്ങാട് എസ്.ഐക്ക് നിവേദനം നൽകി. ഭാരവാഹികളായ എൻ.പി. മുരളീധരൻ, സി.കെ. അപ്പുക്കുട്ടൻ, സണ്ണി തണ്ണിക്കോട്ട്, വിജയൻ മാവുങ്കൽ, ജോസഫ് കോവിൽവട്ടം, ദാസൻ കായിപ്പുറത്ത്, എ.കെ. ശങ്കുണ്ണി എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.