കൊച്ചി: സംസ്ഥാനത്തെ െട്രയിനുകളിൽ രൂക്ഷമായ ജല ദൗർലഭ്യത്തിന് ഉടൻ പരിഹാരമാവില്ല. ഏതാനും െട്രയിനുകളിൽ ആദ്യഘട്ടത്തിൽ ജലമില്ലാത്തതിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾ കൂടുതൽ സർവിസുകളിലേക്ക് ബാധിച്ചിരിക്കുകയാണ്. തിരുവനന്തപുരത്തെയും, കൊച്ചുവേളിയിലെയും യാർഡുകളിൽ ജല അതോറിറ്റി വിതരണം ചെയ്യുന്ന വെള്ളത്തിെൻറ അളവ് കുറച്ചതാണ് പ്രശ്നം രൂക്ഷമാക്കിയത്. നിലവിലുള്ളതിൽനിന്നും ഇനിയും വെള്ളത്തിെൻറ അളവ് കുറക്കാനാണ് വാട്ടർ അതോറിറ്റി ഉദ്ദേശിക്കുന്നത്. ഇതിന് പരിഹാരം കാണാൻ ആലപ്പുഴ, കോട്ടയം, ആലുവ എന്നിവിടങ്ങളിൽനിന്ന് ജലം നിറക്കാനാണ് റെയിൽേവയുടെ നിർദേശം. എന്നാൽ, ഇവിടെയും ജല ലഭ്യത കുറവാണ്. മാത്രമല്ല, നിലവിൽ മൂന്ന് മുതൽ അഞ്ച് മിനിറ്റ് വരെ മാത്രം നിർത്തുന്ന െട്രയിനുകൾ ഇവിടെനിന്നും ജലം നിറക്കാൻ ആരംഭിച്ചാൽ 10 മുതൽ 15 മിനിറ്റ് വരെ നിർത്തിയിടേണ്ടി വരും. ഇത് െട്രയിനുകൾ തുടർച്ചയായി വൈകുന്നതിന് കാരണമാകും. എക്സ്പ്രസ് െട്രയിനുകൾക്കായിരിക്കും ഇത്തരത്തിൽ കൂടുതൽ പരിഗണന നൽകുന്നത്. ഇത് പാസഞ്ചർ െട്രയിനുകൾ വളരെയധികം വൈകാൻ ഇടയാക്കും. നിലവിൽ ഇക്കാരണത്താൽ െട്രയിനുകൾ വൈകുന്നുണ്ട്. ഭാരതപ്പുഴയിൽ വെള്ളമില്ലാതായതാണ് ഷൊർണൂർ റെയിൽവെ സ്റ്റേഷനിലെ ജലം നിറക്കലിന് വിലങ്ങുതടിയായത്. ആലുവ, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിൽ ജല അതോറിറ്റി ആവശ്യത്തിന് വെള്ളം ലഭ്യമാക്കാനുള്ള ബുദ്ധിമുട്ട് അറിയിച്ചതായാണ് വിവരം. അതിനാൽ തന്നെ ബദൽ മാർഗങ്ങൾ തേടാനും റെയിൽേവ അധികൃതർ ആലോചിക്കുന്നുണ്ട്. സ്വകാര്യ ടാങ്കറുകളെ ഉപയോഗപ്പെടുത്താനാണ് റെയിൽേവ പ്രധാനമായും ഉദ്ദേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.