മൂവാറ്റുപുഴ: ഇടവേളക്കുശേഷം പായിപ്ര പഞ്ചായത്തില്‍ വീണ്ടും ഡെങ്കിപ്പനി പടരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യവകുപ്പ് രംഗത്തിറങ്ങി. ഇതിെൻറ ഭാഗമായി ഞായറാഴ്ച ഡ്രൈ ഡേ ആചരിക്കും. വിവിധ ആശുപത്രികളിലായി 40-ഓളം പേരാണ് ചികിത്സതേടിയത്. ഇതില്‍ 15-ഓളം പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. പായിപ്ര പഞ്ചായത്തിലെ മുളവൂര്‍ ഉള്‍പ്പെടുന്ന അഞ്ചാം വാര്‍ഡിലും മുടവൂര്‍ ഉള്‍പ്പെടുന്ന 16-ാം വാര്‍ഡിലുമാണ് ഡെങ്കിപ്പനി പടരുന്നത്. ഇവിടങ്ങളിലെ നിരവധിപേരാണ് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമായി ചികിത്സതേടിയത്. മാസങ്ങൾക്കുമുമ്പ് പഞ്ചായത്തില്‍ മഞ്ഞപ്പിത്തം പടര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് ഡെങ്കിപ്പനി വ്യാപകമായത്. മുന്നറിയിപ്പുമായി ആരോഗ്യവിഭാഗവും രംഗത്തെത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിെൻറഭാഗമായി ഞായറാഴ്ച ഡ്രൈ ഡേ ആചരിക്കും. കൊതുക് പ്രജനനകേന്ദ്രങ്ങള്‍ നശിപ്പിക്കുകയാണ് ഫലപ്രദമായ പ്രതിരോധമാര്‍ഗം. ഇതിെൻറഭാഗമായി ഞായറാഴ്ച എല്ലാവരും വീടിെൻറ ചുറ്റുപാടും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണം. പ്ലാസ്റ്റിക് കൂടുകളിലും പാത്രങ്ങളിലും ഡെങ്കി പരത്തുന്ന കൊതുകുകള്‍ മുട്ടയിടാന്‍ സാധ്യതയുള്ളതിനാല്‍ ഇവ നശിപ്പിക്കണം. കൊതുക് കൂത്താടികളെ കണ്ടെത്തിയാല്‍ അവയെയും നശിപ്പിക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പ്രദേശവാസികളെ അറിയിച്ചു. കുടിവെള്ളം സൂക്ഷിക്കുന്ന പാത്രങ്ങളും ടാങ്കുകളും ഭദ്രമായി അടച്ചുെവക്കണം. ഞായറാഴ്ച ആരംഭിക്കുന്ന ഡ്രൈ ഡേ എല്ലാ ആഴ്ചയിലും പതിവായി നടക്കും. കൊതുകുകടിയേല്‍ക്കാതെ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. പനിയുണ്ടായാല്‍ സ്വയം ചികിത്സിക്കാതെ ഡോക്ടറെ കാണണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.