മൂ​വാ​റ്റു​പു​ഴ​യാ​ർ മ​ലി​നീ​ക​ര​ണം: ക​ല​ക്ട​ർക്കും മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റിക്കും കോ​ട​തി​ നോ​ട്ടീ​സ്

മൂവാറ്റുപുഴ: മലിനീകരണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന മൂവാറ്റുപുഴയാറിനെ രക്ഷിക്കാൻ കോടതിയുടെ ഇടപെടൽ. പൊതുപ്രവർത്തകർ ഫയൽ ചെയ്ത കേസിൽ കലക്ടർ, മുനിസിപ്പൽ സെക്രട്ടറി എന്നിവരടക്കം ഒമ്പത് പേർക്കെതിരെ മൂവാറ്റുപുഴ കോടതി അടിയന്തര നോട്ടീസ് നൽകി. ഇവരോട് കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. മലിനീകരണം മാരകമായ രോഗങ്ങൾക്ക് ഇടയാക്കുമെന്ന വിലയിരുത്തലിൽ വെള്ളത്തിെൻറ ഗുണനിലവാരം പരിശോധിക്കുന്നതിന് ഡോക്ടർമാരുടെ സംഘത്തേയും കോടതി ചുമതലപ്പെടുത്തി. അടിയന്തര സാഹചര്യം പരിഗണിച്ച് അഭിഭാഷക കമീഷണറേയും നിയമിച്ചിട്ടുണ്ട്. വ്യാഴാഴ്ച സംഘം മൂവാറ്റുപുഴയാറിൽ പരിശോധനയും നടത്തി. എന്നാൽ, നിർദേശം ഉണ്ടായിട്ടും മുനിസിപ്പൽ സെക്രട്ടറിയും തഹസിൽദാറും പരിശോധനയിൽ ഹാജരായില്ല. വെള്ളൂർക്കുന്നം കടവ് മുതൽ പേട്ട കുളിക്കടവ് വരെ എട്ടോളം സ്ഥലങ്ങളിൽ നിന്നും സംഘം സാമ്പിൾ ശേഖരിച്ചു. തുടർന്ന് സർക്കാർ ലാബിൽ പരിശോധനക്കായി അയച്ചിട്ടുണ്ട്. മുനിസിപ്പൽ ഷോപ്പിങ് കോംപ്ലക്സ് സ്ഥിതി ചെയ്യുന്ന പി.ഒ. ജങ്ഷനിലെ സത്രം കോംപ്ലക്സിൽനിന്നും പുഴയിലേക്കൊഴുകുന്ന മാലിന്യത്തിെൻറ ദൃശ്യങ്ങളും സംഘം പകർത്തിയിട്ടുണ്ട്. മഴക്കാലം അല്ലാതിരുന്നിട്ടും പൊതുമരാമത്ത് വകുപ്പിെൻറ ഓടകളിൽ കൂടി മലിനജലം ഒഴുകിവരുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥർ കൃത്യവിലോപം നടത്തുകയാണെന്ന് ഹരജിക്കാർ പരാതിപ്പെടുന്നു. മൂവാറ്റുപുഴയാറിെൻറ സംരക്ഷണത്തിനായി കിറ്റ്കോയുമായി സഹകരിച്ച് നഗരസഭ നടപ്പാക്കുമെന്ന് പറയുന്ന പദ്ധതികളൊന്നും നടപ്പാക്കിയിട്ടില്ല. ഈ സാഹചര്യങ്ങളെല്ലാം ബോധ്യപ്പെട്ടതിനെ തുടർന്നാണ് പൊതുപ്രവർത്തകരായ ഒ.വി. അനീഷ്, ജോണി മെതിപ്പാറ എന്നിവർ കോടതിയെ സമീപിച്ചത്.എറണാകുളം നഗരത്തിനും മറ്റ് രണ്ട് ജില്ലകൾക്കും കുടിവെള്ളം നൽകുന്ന പ്രധാന നദി എന്ന നിലയിൽ മൂവാറ്റുപുഴയാറിന് സുരക്ഷയിൽ വലിയ പങ്ക് വഹിക്കാനുെണ്ടന്ന് കാണിച്ചാണ് കലക്ടറോടും ഹാജരാകാനാവ ശ്യപ്പെട്ടിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.