മൂവാറ്റുപുഴ ജ​ന​റ​ൽ ആ​ശു​പ​ത്രി മു​നി​സി​പ്പ​ൽ പേ ​വാ​ർ​ഡിെൻറ പ്ര​വ​ർ​ത്ത​നം സ്തം​ഭി​ച്ചു

മൂവാറ്റുപുഴ: ജനറൽ ആശുപത്രിയിലെ മുനിസിപ്പൽ പേ വാർഡിെൻറ പ്രവർത്തനം സ്തംഭിച്ചു. ഇവിടെ അറ്റകുറ്റപ്പണി നടത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞു. ഇതിെൻറ പശ്ചാത്തലത്തിൽ മുനിസിപ്പൽ ചെയർപേഴ്സൺ അടിയന്തര പേ വാർഡ് കമ്മിറ്റി യോഗം വിളിച്ചു. കോടികൾ മുടക്കി നഗരസഭ 12 വർഷം മുമ്പ് നിർമിച്ച പേ വാർഡ് മന്ദിരത്തിനാണ് ദുർഗതി. സാധാരണക്കാരായ രോഗികൾക്ക് കുറഞ്ഞ െചലവിൽ കിടത്തിച്ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാരംഭിച്ച പേ വാർഡ് മന്ദിരത്തിൽ 26 മുറികളാണുള്ളത്. പേ വാർഡ് ഷോപ്പിങ് കോംപ്ലക്സിെൻറ മുകളിലത്തെ രണ്ടു നിലകളിലാണ് പേ വാർഡ് നിർമിച്ചത്. എന്നാൽ, മുകളിലത്തെ നിലയിലെ 13 മുറികൾ ഇതുവരെ ഉപയോഗപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. നിർമാണത്തിലെ അപാകതയെ തുടർന്ന് ചോർച്ചയുണ്ടായതാണ് കാരണം. താഴത്തെ നിലയിലെ 13 മുറികളാണ് പേ വാർഡായി ഉപയോഗിച്ചു വന്നിരുന്നത്. എന്നാൽ, അറ്റകുറ്റപ്പണി നടത്താത്തതുമൂലമുണ്ടായ വെള്ളക്കെട്ടിനെ തുടർന്ന് കഴിഞ്ഞ മൂന്നുമാസമായി നാല് മുറികൾ അടച്ചു. ബാക്കിയുള്ളവ പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നതുമൂലം മുറിയെടുക്കാൽ രോഗികൾ തയാറാകുന്നില്ല. തുടങ്ങിയ കാലത്തുള്ള കിടക്കയും ബെഡ്ഷീറ്റുകളുമാണ് ഇപ്പോഴും ഇവിടെ ഉപയോഗിക്കുന്നത്. സൂപ്രണ്ടിനെ കൂടാതെ നാല് നഴ്സുമാരും രണ്ട് അറ്റൻഡർമാരും മൂന്നു ശുചീകരണത്തൊഴിലാളികളുമാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇവർക്ക് ശമ്പളം ലഭിച്ചിട്ട് രണ്ടുമാസമായി. 5000 രൂപ വീതം ശമ്പളമുള്ള ഇവർക്ക് കഴിഞ്ഞ മാസങ്ങളിൽ ലഭിച്ചത് പല തവണകളായി തുച്ഛമായ തുകയാണ്. വിശേഷ ദിവസങ്ങളായ വിഷുവും ഈസ്റ്ററും എത്തിയിട്ടും ഇവർക്ക് ശമ്പളം ലഭിച്ചില്ല. റൂമുകളിൽനിന്നുള്ള വരുമാനം കുറഞ്ഞതാണ് കാരണം. കഴിഞ്ഞ ദിവസം ജീവനക്കാർ ശമ്പളം ആവശ്യപ്പെട്ട് ചെയർപേഴ്സണെ സമീപിച്ചതോടെയാണ് പ്രശ്നത്തിെൻറ ഗൗരവം ഭരണക്കാർ അറിയുന്നത്. തുടർന്നാണ് ചെയർപേഴ്സൺ വ്യാഴാഴ്ച രാവിലെ അടിയന്തര പേ വാർഡ് കമ്മിറ്റി വിളിച്ചിരിക്കുന്നത്. പേ വാർഡ് കമ്മിറ്റി കൂടിയിട്ടും നാളുകളായി. കമ്മിറ്റി കൂടാതെ ഉദ്യോഗസ്ഥനെ ഭരിക്കാനേൽപിച്ചതാണ് പേ വാർഡ് അടച്ചുപൂട്ടലിെൻറ വക്കിലെത്താൻ കാരണമായതെന്ന് പ്രതിപക്ഷ അംഗം സി.എം. ഷുക്കൂർ പറഞ്ഞു. കഴിഞ്ഞ കൗൺസിലിെൻറ അവസാന സമയത്ത് പേ വാർഡ് അക്കൗണ്ടിൽ 3.5 ലക്ഷം രൂപയുണ്ടായിരുന്നുവെന്നും ഈ പണം എവിടെ പോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.