കുപ്രസിദ്ധ മോഷ്്ടാവ് തി​രു​വാ​ർ​പ്പ് അ​ജി അ​റ​സ്​​റ്റി​ൽ

മാവേലിക്കര: നഗരത്തിൽ ഉൾെപ്പടെ വിവിധ സ്ഥലങ്ങളിൽ ആയിരത്തോളം മോഷണങ്ങൾ നടത്തിയ കേസിലെ പ്രതി കോട്ടയം തിരുവാർപ്പ് കിളിരൂർ പത്തിൽ വീട്ടിൽ അജയൻ (തിരുവാർപ്പ് അജി -40) മാവേലിക്കര പൊലീസിെൻറ പിടിയിലായി. മാവേലിക്കര നഗരത്തിലും പരിസരങ്ങളിലും രാത്രി ഓടുപൊളിച്ച് അകത്ത് കയറിയുള്ള മോഷണം പതിവായിരുന്നു. സമാനരീതിയിെല മോഷണം ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് ജില്ല പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖിെൻറ നിർദേശപ്രകാരം ചെങ്ങന്നുർ ഡിവൈ.എസ്.പി ശിവസുതൻ പിള്ളയുടെ മേൽനോട്ടത്തിൽ മാവേലിക്കര സി.ഐ പി. ശ്രീകുമാറിെൻറ നേതൃത്വത്തിൽ പ്രതിയെ പിടിക്കാൻ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു. മാവേലിക്കര നഗരമധ്യത്തിലെ കാരുണ്യ മെഡിക്കൽ ഷോപ്പിലെ മോഷണത്തിനിടെ സി.സി ടി.വി കാമറയിൽ കുടുങ്ങിയതോടെയാണ് മോഷ്ടാവ് തിരുവാർപ്പ് അജിയാണെന്ന് പൊലീസിന് വ്യക്തമായത്. തുടർന്ന്, അന്വേഷണസംഘം നടത്തിവന്ന പരിശോധനയിൽ നഗരത്തിലെ പ്രമുഖ തിയറ്ററിന് സമീപം ഇയാൾ പിടിയിലാവുകയായിരുന്നു. മാവേലിക്കര, ആലപ്പുഴ, കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി, ചെങ്ങന്നൂർ, പത്തനംതിട്ട, തിരുവല്ല, പാലാ, ഏറ്റുമാനൂർ, തൃപ്പൂണിത്തുറ, പെരുമ്പാവൂർ, മൂവാറ്റുപുഴ, കൂത്താട്ടുകുളം, കോലഞ്ചേരി എന്നീ സ്ഥലങ്ങളിൽനിന്നായി അമ്പതോളം മോഷണക്കേസുകളിൽ ഇയാൾക്കെതിരെ തെളിവ് ലഭിച്ചിട്ടുെണ്ടന്ന് പൊലീസ് പറഞ്ഞു. ഓടിട്ട കടകളുടെ മേൽക്കൂര ഇളക്കി അകത്തുകടന്ന് സി.സി ടി.വി കാമറ ഇളക്കിമാറ്റി കാഷ് കൗണ്ടറും മറ്റും കുത്തിത്തുറന്നാണ് മോഷണം നടത്തുന്നത്. പത്തനംതിട്ടയിൽ വ്യാപാരി വ്യവസായി സംഘടനകളുടെ ഹർത്താലിനുപോലും കാരണമായ വ്യാപകമോഷണങ്ങൾ നടത്തിയതും ഇയാളാണെന്ന് കണ്ടെത്തിയിട്ടുണ്ടത്രെ. 22 വർഷമായി മോഷണം തൊഴിലാക്കിയ അജി16 വർഷത്തോളം വിയ്യൂർ, തിരുവനന്തപുരം ജയിലുകളിലായി ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇയാൾക്കെതിരെ മൂവാറ്റുപുഴ, പാലാ കോടതികളിൽ വാറൻറുകൾ ഉണ്ട്. നിലവിൽ ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, എറണാകുളം ജില്ലകളിലായി 20 കേസ് രജിസ്റ്റർ ചെയ്തിട്ടുെണ്ടന്നും എസ്.പി വി.എം. മുഹമ്മദ് റഫീഖ് പറഞ്ഞു. മാവേലിക്കര എസ്.ഐ ശ്രീകുമാർ, എ.എസ്.ഐ ബാബുകുട്ടൻ, സീനിയർ സി.പി.ഒ രാജീവ്, സി.പി.ഒമാരായ അരുൺ ഭാസ്കർ, വിനോദ് കുമാർ, ഉണ്ണികൃഷ്ണപിള്ള, രാഹുൽ രാജ്, ഷഫീഖ്, എസ്.പിയുടെ സ്പെഷൽ സ്ക്വാഡിലെ ഇല്യാസ്, സന്തോഷ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.