പൂച്ചാക്കൽ: കായലോര കാഴ്ചകൾ കാണാൻ ശീതീകരിച്ച ഇരുനില ബോട്ട് തയാറാകുന്നു. പാണാവള്ളി വഴി വൈക്കത്തുനിന്ന് എറണാകുളത്തേക്കാണ് ശീതീകരിച്ച അതിവേഗ ബോട്ട് സർവിസ് ആരംഭിക്കുന്നത്. ഒന്നര മണിക്കൂർകൊണ്ട് വൈക്കത്തുനിന്ന് എറണാകുളത്ത് എത്താവുന്ന രീതിയിലാണ് ബോട്ടുകളുടെ സമയം ക്രമീകരിക്കുന്നത്. ഇതിനായി അതിവേഗ ബോട്ടാണ് നിർമിക്കുന്നത്. ജലഗതാഗത വകുപ്പിെൻറ അരൂരിലെ യാർഡിൽ ബോട്ടിെൻറ നിർമാണം പുരോഗമിച്ച് വരുന്നതായി ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി. നായർ പറഞ്ഞു. വൈക്കത്തുനിന്ന് എറണാകുളത്തെത്താൻ റോഡുമാർഗം ഒന്നര മണിക്കൂർ വേണ്ടിവരുമെങ്കിലും ഗതാഗതക്കുരുക്കുമൂലം രണ്ടും രണ്ടര മണിക്കൂറും വരെ ചിലപ്പോൾ എടുക്കാറുണ്ട്. ബോട്ടിലുള്ള യാത്രയാകുമ്പോൾ ഗതാഗതക്കുരുക്കിൽനിന്ന് രക്ഷപ്പെടാം. എറണാകുളത്ത് എത്തിച്ചേരുന്ന വിനോദസഞ്ചാരികൾക്ക് കായൽ കാഴ്ചകൾകണ്ട് പെരുമ്പളം, പാണാവള്ളി, വൈക്കം ഭാഗത്തേക്ക് എത്തിച്ചേരാനുമാകും. സർവിസിനായി ഇരുനില ബോട്ടുകളാണ് നിർമിക്കുന്നത്. 120 പേർക്ക് കയറാവുന്ന ബോട്ടിൽ 50 സീറ്റുകളാണ് ശീതീകരിച്ച മുറിയിൽ ഉണ്ടാകുക. ബാക്കി സീറ്റുകൾ ശീതീകരിക്കാത്ത മുറിയിലാകും. ഇരട്ട എൻജിനുകളാണ് ബോട്ടിൽ ഘടിപ്പിക്കുക. ജലഗതാഗതം ചെലവ് കുറവാണെന്നതും ഗതാഗതക്കുരുക്ക് ഇല്ലെന്നതിനാലും ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടുമെന്നാണ് അധികൃതരുടെ കണക്കുക്കൂട്ടൽ. വൈക്കത്തുനിന്ന് ആരംഭിക്കുന്ന സർവിസ് ചെമ്മനാകരി, പെരുമ്പളം, പാണാവള്ളി, തേവര, നേവൽബേസ് വഴിയാണ് എറണാകുളം ജെട്ടിയിൽ എത്തിച്ചേരുന്നത്. പദ്ധതി വേഗത്തിലാക്കാൻ മന്ത്രി തോമസ് ചാണ്ടിയുമായി ചർച്ച നടത്തിയതായി സി.കെ. ആശ എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.