നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത; റോ​ഡ്​ അ​പ​ക​ട​ക്കെ​ണി

ഹരിപ്പാട്: ദേശീയപാത നിർമാണത്തിലെ അപാകതമൂലം റോഡ് അപകടെക്കണിയാകുന്നു. റോഡരികിലെ പൊക്കവ്യത്യാസമാണ് വാഹനങ്ങൾക്ക് പ്രശ്നമാകുന്നത്. ഇത് പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പ് തയാറാകുന്നില്ല. ജില്ലയുടെ പലഭാഗത്തും ഇൗ അപാകത കാണാം. സൈക്കിൾ യാത്രക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും റോഡുകളുടെ അവസ്ഥ ഭീഷണി ഉയർത്തുന്നു. നങ്ങ്യാർകുളങ്ങര മുതൽ കരുവാറ്റ വഴിയമ്പലം വരെ ദേശീയപാതയിൽ നിരന്തരം അപകടം ഉണ്ടാകാറുണ്ട്. അപകടങ്ങളിൽ മരിച്ചവരും പരിേക്കറ്റവരും ഏറെയാണ്. കഴിഞ്ഞമാസം രണ്ട് അപകടങ്ങളിൽ നാലുപേർ മരിച്ചു. നങ്ങ്യാർകുളങ്ങര ജങ്ഷന് തെക്കും വടക്കും റോഡരികിെൻറ പൊക്കവ്യത്യാസമാണ് പ്രധാന കാരണം. വാഹനങ്ങളെ മറികടക്കാൻ ശ്രമിക്കുേമ്പാൾ റോഡരികിലേക്ക് എത്തുകയും അവിടെവെച്ച് നിയന്ത്രണംവിട്ട് മറിയുകയും ചെയ്യുന്നു. ഇൗ സമയം കുട്ടികൾ സൈക്കിളിൽ പോകുേമ്പാൾ അപകടത്തിൽനിന്ന് രക്ഷപ്പെടാൻ നടത്തുന്ന ശ്രമങ്ങളും വലിയ അത്യാഹിതത്തിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. ആർ.കെ ജങ്ഷൻ, മാധവ ജങ്ഷൻ, ഡാണാപ്പടി പാലത്തിന് കിഴക്കും പടിത്താറും, താമല്ലാക്കൽ ഭാഗം, കരുവാറ്റ കടുവംകുളം ജങ്ഷൻ, ടി.ബി ജങ്ഷൻ, വഴിയമ്പലം വളവ് എന്നിവിടങ്ങളും അപകടകേന്ദ്രങ്ങളായി മാറി. അടുത്തകാലത്ത് മാധവ ജങ്ഷന് പടിഞ്ഞാറ് തെക്കേനട മുതൽ കരുവാറ്റ വഴിയമ്പലം വരെ റോഡ് റീ ടാർ ചെയ്തു. എന്നാൽ, എല്ലായിടത്തും റോഡിെൻറ ഇരുവശത്തും ഗ്രാവൽ വിരിച്ചിട്ടില്ല. തെരുവുവിളക്കുകളുടെ അഭാവവും പലയിടത്തുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.