കോലഞ്ചേരി: വടയമ്പാടി ഭജനമഠം കോളനിലെ റവന്യൂ പുറമ്പോക്ക് ഭൂമിയിൽ ദലിതർക്കും അവകാശം ആവശ്യപ്പെട്ടുള്ള കോളനിവാസികളുടെ അനിശ്ചിതകാല റിലേ നിരാഹാര സമരം രണ്ട് ദിനം പിന്നിട്ടു. രണ്ടാം ദിവസം വി.എ. പ്രകാശാണ് നിരാഹാരമിരുന്നത്. കോളനിയിലെ മുതിർന്ന അംഗമായ കുഞ്ഞുമോൻ പൈങ്കൻ ഉദ്ഘാടനം ചെയ്തു. ദലിത് ഭൂഅവകാശ സമരമുന്നണിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിൽ കോളനിയിലെ മുഴുവൻ ജനങ്ങളും വിവിധ സംഘടന നേതാക്കളും പങ്കെടുക്കുന്നുണ്ട്. സമരപ്പന്തലിലേക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഐക്യാദാർഢ്യ പ്രകടനങ്ങളും നടന്നു. സി.പി.എം.എൽ-(റെഡ് സ്റ്റാർ) സമരപ്പന്തലിനുമുന്നിൽ പ്രതിഷേധ സംഗമം നടത്തി. വൈകീട്ട് വെൽെഫയർപാർട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു. മണ്ഡലം സെക്രട്ടറി എം.എ.മൂസ നാരങ്ങാനീര് നൽകി രണ്ടാം ദിവസത്തെ റിലേ നിരാഹാരം അവസാനിപ്പിച്ചു. അർഷദ് പെരിങ്ങാല സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.