സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ൽ അ​പ​ക​ടം വി​ത​ക്കു​ന്നു

കാലടി: എം.സി റോഡിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ അപകട മരണങ്ങൾക്ക് കാരണമാകുന്നു. അങ്കമാലി- പെരുമ്പാവൂർ റോഡിൽ രണ്ടുദിവസത്തിനകം മൂന്നു പേരാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം മരോട്ടിച്ചോടിൽ അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് ബൈക്കിലിടിച്ച് രണ്ടുപേർ മരിച്ചു. തോട്ടുവ പള്ളിക്കവീട്ടിൽ ബിജുവും മകൻ ഇമ്മാനുവേലുമാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്കിലാണ് സ്വകാര്യ ബസിടിച്ചത്. ഒക്കൽ കാരിക്കോട് ഭാഗത്ത് ഞായറാഴ്ച വൈകുന്നേരം സ്വകാര്യ ബസിടിച്ചാണ് മാണിക്കമംഗലം സ്വദേശിയായ ഉണ്ണികൃഷ്ണൻ നായർ (മോഹനൻ) മരിച്ചത്. കാലടി ഭാഗത്തേക്ക് വരുകയായിരുന്ന ബൈക്കിൽ പെരുമ്പാവൂരിലേക്കുപോയ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. കാലടി ടൗണിലെ ബേക്കറി ജീവനക്കാരനായ ബൈക്ക് യാത്രക്കാരൻ മരിച്ചിട്ടും കുറഞ്ഞ മാസങ്ങളേ ആയുള്ളൂ. അമിതവേഗത്തിൽ വരുന്ന ബസുകൾ അടക്കമുള്ള വലിയ വാഹനങ്ങളാണ് അപകടത്തിന് ഇടയാക്കുന്നത്. ബൈക്ക് ഉൾെപ്പടെ ചെറുവാഹനങ്ങൾ തടഞ്ഞുനിർത്തി പരിശോധന നടത്തുന്ന പൊലീസും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ബസുകൾക്കെതിരെ നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. പലപ്പോഴും രൂക്ഷമായ ഗതാഗതക്കുരുക്കിൽപെട്ട് സമയക്രമം തെറ്റിവരുന്ന ബസുകളുടെ മത്സരയോട്ടമാണ് അപകടങ്ങൾക്കിടയാക്കുന്നത്. റോഡിൽ വേണ്ടത്ര സുരക്ഷ സംവിധാനങ്ങളോ മുന്നറിയിപ്പു ബോർഡുകളോ ഇല്ലാത്തതിനാൽ വാഹനങ്ങൾ തോന്നിയ വേഗത്തിൽ സഞ്ചരിക്കുകയാണ്. സുരക്ഷ സംവിധാനങ്ങൾ ഒരുക്കി ചെറു വാഹനങ്ങൾക്കും സഞ്ചരിക്കാൻ സാഹചര്യം സൃഷ്ടിക്കണമെന്നും വലിയ വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാനുള്ള കർശന നടപടികൾ സ്വീകരിക്കണമെന്നും റെസിഡൻറ്സ് അസോസിയേഷനുകൾ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.