പെ​ൻ​ഷ​ൻ കാ​ത്തി​രുന്ന​വ​ർ​ക്ക് നി​രാ​ശ

പെരുമ്പാവൂർ: പെരുമ്പാവൂരിൽ പിന്നക്ക വിഭാഗക്കാർ കൂടുതലുള്ള 11ാം വാർഡിൽ നിരവധിയാളുകളുടെ പെൻഷൻ അപേക്ഷ അനിശ്ചിതാവസ്ഥയിൽ. വാർഡ് മെംബറുടെ പക്കൽ ഏൽപിച്ച അപേക്ഷകളിൽ പലതും തീരുമാനമില്ലാതെ ഇഴയുകയാണ്. ഒരു വർഷം പിന്നിട്ട അപേക്ഷകളിൽ പോലും തീരുമാനമെടുക്കാൻ അധികൃതർക്കായിട്ടില്ല. വിഷു, ഈസ്റ്റർ ആഘോഷങ്ങൾക്കുമുമ്പ് പെൻഷൻ ലഭ്യമാകുമെന്ന് വിശ്വസിച്ചവർക്ക് നിരാശയായിരുന്നു ഫലം. എൺപത് വയസ് കഴിഞ്ഞ അപേക്ഷകർ പോലും ഇക്കൂട്ടത്തിലുണ്ട്. കാലതാമസത്തെക്കുറിച്ച് വിശദീകരണം നൽകാൻ പോലും പഞ്ചായത്ത് അധികൃതരും വാർഡ് മെംബറും തയാറാകുന്നില്ല. രണ്ടുതവണ സത്യപ്രസ്താവന സമർപ്പിച്ചിട്ടും ഹാജരാക്കിയിട്ടില്ലെന്ന കാരണം ആരോപിച്ച് മാറ്റിെവച്ച അപേക്ഷകളുണ്ട് ഇക്കൂട്ടത്തിൽ. കമ്പ്യൂട്ടറിൽ രേഖപ്പെടുത്തിയ നിരവധി ആപേക്ഷകളുടെ വിവരങ്ങളിൽ തെറ്റുള്ളതായും ആരോപണമുണ്ട്. വാർഡ് മെംബർമാരുടെ ബന്ധുക്കൾക്കും വേണ്ടപ്പെട്ടവർക്കും കാലതാമസമില്ലാതെ പെൻഷൻ അനുവദിക്കുന്നതായ പരാതികളും വ്യാപകമാണ്. സാമൂഹിക പെൻഷൻ തുടർന്നും ലഭിക്കാൻ പഞ്ചായത്തിൽ നൽകിയ പല അപേക്ഷകളുടെ കാര്യത്തിലും ഇതേ അവസ്ഥയാണ്. അപേക്ഷകരുടെ വിവരങ്ങൾ രേഖപ്പെടുത്തിയതിലും തെറ്റുകളുണ്ട്. ഭൂരഹിതയായ വയോധികയുടെ ഭൂമിയുടെ വിവരം കമ്പ്യൂട്ടറിൽ രേഖപ്പെടുത്തിയിരിക്കുന്നത് 3.5 ഏക്കറാണ്. ഇതുമൂലം ഇവർക്ക് പെൻഷൻ നിഷേധിക്കപ്പെട്ടു. ഇതുസംബന്ധിച്ച് അപേക്ഷക കലക്ടർ ഉൾപ്പടെയുള്ളവർക്ക് പരാതി നൽകിയിരുന്നു. സാങ്കേതിക പരിചയമില്ലാത്തവരെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിച്ച് പഞ്ചായത്തിലെ ദൈനംദിന ജോലികൾ ചെയ്യിച്ചതാണ് അപകാതക്ക് കാരണമായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. രണ്ടായിരത്തോളം പെൻഷൻകാരുടെ ലിസ്റ്റ് രണ്ട് ദിവസംകൊണ്ടാണ് കമ്പ്യൂട്ടറിൽ രേഖപ്പെടുത്തിയത്. സ്ഥിരം ജീവനക്കാരില്ലാത്തതിനാൽ പെൻഷൻ കാര്യങ്ങൾക്കെത്തുന്നവർ കുടുംബശ്രീ അംഗങ്ങളെയാണ് സമീപിക്കുന്നത്. അധികൃതരുടെ അനാസ്ഥയിൽ പെൻഷൻ നിഷേധിക്കപ്പെട്ടവർ സംഘടിച്ച് പരാതിയുമായി വകുപ്പ് മന്ത്രിയുൾെപ്പടെയുള്ളവരെ സമീപിക്കാനുള്ള തയാറെടുപ്പിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.