നെടുമ്പാശ്ശേരി: പഴയകാല പാർട്ടി കുടുംബങ്ങളെ സജീവ പ്രവർത്തനങ്ങളിലേക്ക് തിരികെ കൊണ്ടുവരുന്നതടക്കം ലക്ഷ്യമിട്ട് സി.പി.എം ബ്രാഞ്ചുതലം മുതലുള്ള പാർട്ടിയുടെ ചരിത്രം പുറത്തിറക്കുന്നു. സംസ്ഥാനതലത്തിൽ ഏതാനും വാള്യങ്ങളിലായി ഇത് പുറത്തിറക്കാനാണ് ആലോചന. ഇതിെൻറ ഭാഗമായി ലോക്കൽതലങ്ങളിൽ പ്രാദേശികമായി പാർട്ടിയുടെ ചരിത്രം തയാറാക്കുന്നതിന് ഒരു ചുമതലക്കാരനടക്കം മൂന്നുപേരെ നിയോഗിക്കും. പഴയകാല പ്രവർത്തകരെ നേരിൽ സന്ദർശിച്ച് അവരുടെ അനുഭവങ്ങളുൾപ്പെടെ ശേഖരിക്കും. രക്തസാക്ഷികളുടെ ചിത്രങ്ങൾ ശേഖരിക്കും. പൊതുസമൂഹത്തിനുവേണ്ടി പാർട്ടി നടത്തിയ ശ്രദ്ധേയ സമരങ്ങളുടെ ചിത്രങ്ങൾ, മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്തകൾ തുടങ്ങിയവയും ഇതിെൻറ ഭാഗമായി ശേഖരിക്കും. പാർട്ടി അനുഭാവമുള്ള കുടുംബങ്ങളെക്കുറിച്ചും മറ്റും പല പാർട്ടി ഘടകങ്ങൾക്കും നിലവിൽ അറിവില്ല. അറിയപ്പെടുന്ന പല പ്രവർത്തകരുടെയും കുടുംബങ്ങളിൽെപട്ടവരെ ഇതുകൊണ്ടുതന്നെ പാർട്ടി പരിപാടികളുമായി സഹകരിപ്പിക്കാനും കഴിയുന്നില്ല. എല്ലാ പാർട്ടി ബ്രാഞ്ചുകൾക്ക് കീഴിലും അനുഭാവിഗ്രൂപ്പുകൾ പ്രത്യേകമായി രൂപവത്കരിക്കണമെന്നും നേതൃത്വം കർശന നിർേദശം നൽകിയിട്ടുണ്ട്. ഇതുപോലെ പാലിയേറ്റിവ് കെയറിെൻറ പ്രവർത്തനവും സജീവമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിെൻറ ഭാഗമായി എല്ലാ ബ്രാഞ്ച് അതിർത്തിയിലുമുള്ള കിടപ്പുരോഗികളുടെ വിവരം ശേഖരിക്കും. പാലിയേറ്റിവ് രംഗത്തുള്ളവർക്ക് ജില്ലതലങ്ങളിൽ പ്രത്യേക ശിൽപശാലകൾ ഒരുക്കാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.