മൂവാറ്റുപുഴ: ട്രാവൻകൂർ സ്‌പോർട്‌സ് സെൻറർ വാർഷിക യോഗവും കായികതാരങ്ങളെ ആദരിക്കലും മുനിസിപ്പൽ ചെയർപേഴ്‌സൺ ഉഷ ശശിധരൻ ഉദ്ഘാടനം ചെയ്തു. നാഷനൽ ഗെയിമിൽ ആദ്യമായി കേരളത്തിന് അമ്പെയ്ത്തിൽ മെഡൽ സമ്മാനിച്ച അജിത്ത് ബാബു, ബറോഡയിൽ നടന്ന സി.ബി.എസ്.ഇ നാഷനൽ അത്‌ലറ്റിക് മീറ്റിൽ 100 മീ. ഓട്ടത്തിൽ സ്വർണം നേടിയ നിമ്മി ബിജു, ആൺകുട്ടികളുടെ വിഭാഗത്തിൽ 100 മീറ്ററിൽ സ്വർണം നേടിയ എം.വി. ആദിനാഥ്, സംസ്ഥാന അമ്പെയ്ത്തിൽ സ്വർണം നേടിയ ഗ്രീറ്റ ടോമി, വെള്ളി നേടിയ അമൽ രാജു, രാജേഷ് രവീന്ദ്രൻ, നിഖിൽ ഷാജൻ, ദേശീയ അമ്പെയ്ത്ത് മിനി വിഭാഗത്തിൽ പങ്കെടുത്ത അലൻ തോമസ്, ഹാരിസ് ജോർജ്, റസ്‌ലിങ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ കരസ്ഥമാക്കിയ ടി.എസ്. അർജുൻ, റിപ്പബ്ലിക് പരേഡിൽ കേരളത്തിൽനിന്ന് പങ്കെടുത്ത എൻ.സി.സി കാഡറ്റ് അപർണ തോമസ് എന്നിവരെ ആദരിച്ചു. പ്രസിഡൻറ് രഞ്ജിത് ജോർജ് അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: അഹമ്മദ് തോട്ടത്തിൽ, (പ്രസി.) എം.പി. തോമസ്, (സെക്ര. ) ജയ്‌സൺ പി. ജോസഫ് (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.