പെരുമ്പാവൂർ: കണ്ടന്തറ, അല്ലപ്ര കേന്ദ്രീകരിച്ച് കഞ്ചാവ്, മയക്കുമരുന്ന് മാഫിയ അഴിഞ്ഞാടുകയാണെന്ന് പരാതി. കഞ്ചാവ്, മയക്കുമരുന്ന് ഉപയോഗവും വിൽപനയും സ്ഥിരമാക്കിയ ചിലരാണ് പ്രശ്നങ്ങളുണ്ടാക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. പൊലീസിനും എക്സൈസിനും പരാതി നൽകിയിട്ടും നടപടിയില്ലെന്നും ആക്ഷേപമുണ്ട്. ശനിയാഴ്ച ചായക്കടയിലിരുന്ന പ്രദേശവാസിയെ മയക്കുമരുന്നിന് അടിമയായ ഒരാൾ മർദിച്ചിരുന്നു. ഇതിനെതിരെ ഈസ്റ്റ് കണ്ടന്തറയിൽ തിങ്കളാഴ്ച സി.പി.എമ്മിെൻറ നേതൃത്വത്തിൽ പ്രതിഷേധപ്രകടനവും പൊതുസമ്മേളനവും നടത്തിയിരുന്നു. മൂന്നുമാസം മുമ്പും രണ്ടുപേർക്ക് ഇത്തരത്തിൽ മർദനമേറ്റിരുന്നു. അന്നും വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. നേരം ഇരുട്ടിയാൽ ഈ ഭാഗങ്ങളിലൂടെ സ്ത്രീകൾക്കും കുട്ടികൾക്കും നടക്കാൻ കഴിയാത്ത അവസ്ഥയാണ്. മാഫിയക്ക് ചിലർ ഒത്താശചെയ്യുന്നതായും ആക്ഷേപമുണ്ട്. പ്രതികളുടെ പേരുൾപ്പടെ ചൂണ്ടിക്കാണ്ടിയിട്ടും പൊലീസ് നടപടി സ്വീകരിക്കാത്തത് അതിനാലാണെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.