യു​വാ​വി​ന് ക​ു​ത്തേ​റ്റ സം​ഭ​വം: മറ്റു പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി

പെരുമ്പാവൂർ: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ പ്രശ്നത്തെത്തുടർന്ന് യുവാവിനെ കത്തിക്ക് കുത്തിയ സംഭവത്തിൽ നാല് പ്രതികൾക്കായി പൊലീസ് അന്വേഷണം ഈർജിതമാക്കി. കേസിൽ പിടിയിലായ കൊമ്പനാട് പടിക്കകുടി ബിനോയ്, ചൂരമുടി കൈപ്പിള്ളി കോളനിയിൽ ആശാരിക്കുടി അച്ചു, ചൂരമുടി കാഞ്ഞിരത്തുകുടി സതീഷ് എന്നിവരെ പെരുമ്പാവൂർ മജിസ്േട്രറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ശനിയാഴ്ച രാത്രി 12.15ന് എം.സി റോഡിലെ ഷാലിമാർ ഹോട്ടലിന് സമീപം അച്ചുവും സതീഷും സഞ്ചരിച്ച ബൈക്ക് എടത്തല കുഴിവേലിപ്പടി വലിയവീട്ടിൽ അൻസിൽ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ അൻസിലിെൻറ വാഹനത്തിന് കേടുപാടുണ്ടായി. ഇതിന് അൻസിൽ നഷ്ടപരിഹാരം ചോദിച്ചു. തുടർന്ന് പ്രതികൾ സുഹൃത്തുക്കളായ മറ്റുള്ളവരെ വിളിച്ചുവരുത്തി. ഇവരുമായുണ്ടായ വാക്കേറ്റമാണ് കത്തിക്കുത്തിൽ കലാശിച്ചത്. പിെറ്റദിവസം മൂന്നുപേരെ പൊലീസ് കസ്്റ്റഡിയിലെടുത്തെങ്കിലും മുഖ്യപ്രതിയായ ചൂരമുടി സ്വദേശി ലാലു ഉൾെപ്പടെ പ്രതികളെ കസ്റ്റഡിയിലെടുക്കാൻ പൊലീസിന് സാധിച്ചില്ല. ലാലു നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പെരുമ്പാവൂർ സി.ഐക്കാണ് കേസിെൻറ അന്വേഷണച്ചുമതല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.