മൂവാറ്റുപുഴ: നിരപ്പ് കുന്നത്താന്‍ ചിപ്‌സ് ബോര്‍ഡ് കമ്പനി ഉടമയെയും ജീവനക്കാരെയും മർദിച്ച കേസിലെ പ്രതികളായ എ.ഐ.ടി.യു.സിക്കാരെ അറസ്റ്റ് ചെയ്യണമെന്ന് പ്ലൈവുഡ്മാനുഫാക്‌ചറേഴ്‌സ് അസോസിയേഷൻ സംസ്ഥാനപ്രസിഡൻറ് മുജീബ്റഹ്മാൻ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. അസോസിയേഷെൻറ നേതൃത്വത്തില്‍ ആരംഭിക്കുന്ന സമരത്തിെൻറ മുന്നോടിയായി ബുധാഴ്ച വൈകീട്ട് പ്രദേശത്ത് പ്രതിഷേധ യോഗം ചേരുമെന്നുംഅദ്ദേഹം പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് കമ്പനി ഉടമ കുന്നത്താന്‍ കോയാന്‍ (49) , ജീവനക്കാരായ ഷെമീർ, (30 ) ജിഷാദ്, (28)സുബിന്‍ (25)എന്നിവരെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി മര്‍ദിച്ചത്. പരിക്കേറ്റ കോയാനെയും ജീവനക്കാരെയും ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചപ്പോൾ അവിടെ വെച്ച് വീണ്ടും ആക്രമിക്കുകയും ചെയ്തു. സംഭവത്തിലെ പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല. സംഭവദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രതികളെ പരിക്കുകളൊന്നുമില്ലാതിരുന്നിട്ടും രാഷ്്ട്രീയ സമ്മര്‍ദം മൂലം ഡിസ്ചാര്‍ജ് ചെയ്യാതെ ഡോക്ടര്‍മാര്‍ സംരക്ഷിക്കുകയാണെന്നും അസോസിയേഷന്‍ ആരോപിച്ചു. ആശുപത്രിയില്‍വെച്ച് പൊലീസിനെയും ഇവർ ആക്രമിച്ചിരുന്നു. പൊലീസിനെ ആക്രമിച്ച കേസിലും പ്രതികളായിരുന്നിട്ടും ആശുപത്രി അധികൃതര്‍ സംരക്ഷിക്കുന്നത് രാഷ്്ട്രീയസമ്മര്‍ദം മൂലമാണ്. ഇവരുടെ ഇടപെടൽ മൂലം സൂപ്രണ്ടും സര്‍ജനും ലീവെടുത്തു മുങ്ങിയതായും അവരെ സമീപിച്ചപ്പോള്‍ ജോലികളയരുതെന്ന് അപേക്ഷിക്കുകയാണ് ചെയ്തതെന്നും മുജീബ് റഹ്മാന്‍ ആരോപിച്ചു. പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് എം.എൽ.എ സ്വീകരിക്കുന്നത്. സമരക്കാരുടെ ആക്രമണത്തിൽ കോയാെൻറ വലതുകര്‍ണപടത്തിന് പരിക്കേറ്റ് കോലഞ്ചേരി മെഡിക്കല്‍ കോളജിൽ ചികിത്സയിലാണ്. മറ്റൊരു രാഷ്്ട്രീയ പാര്‍ട്ടിയും സംഘടനയും ആവശ്യപ്പെടാത്ത വിഷയമാണ് എ.ഐ.ടി.യു.സിയുടെ പേരില്‍ ഉന്നയിക്കുന്നത്. വിഷകമ്പനിയാണെന്ന് ആരോപിച്ച് തുടക്കം മുതല്‍ കമ്പനിപൂട്ടിക്കാന്‍ നടന്നവരാണ് ഇപ്പോള്‍ തൊഴില്‍ ആവശ്യപ്പെട്ട് സമരം നടത്തുന്നത്. പാര്‍ട്ടിക്കിള്‍ ബോര്‍ഡ് കമ്പനിയായതിനാല്‍ ഇവര്‍ ആവശ്യപ്പെടുന്നതുപോലെയുള്ള തൊഴില്‍ നൽകാനാവില്ല. യന്ത്ര സഹായത്തോടെ രജിസ്‌ട്രേഡ് തൊഴിലാളികളാണ് നിലവില്‍ ഇവിടെ കയറ്റിറക്ക് ജോലി ചെയ്യുന്നത്. ഇവരിൽ പലരും നാട്ടുകാർ തന്നെയാണ് . പെരുമ്പാവൂരും മറ്റുമുള്ള സമാന സ്വഭാവമുള്ള കമ്പനിയിലും ഇതേ രീതിയാണ് നിലവിലുള്ളത്. 50 പ്രദേശവാസികളടക്കം നൂറോളം പേര്‍ നേരിട്ട് കമ്പനിയിൽ ജോലിയെടുക്കുന്നുണ്ട്. വിവിധ പ്ലൈവുഡ് കമ്പനികളില്‍നിന്നും പുറന്തള്ളുന്ന പോള ,കോര്‍ ഉള്‍പ്പെടെ വേയ്സ്റ്റ് സംസ്‌കരിച്ചാണ് കമ്പനിയില്‍ ചിപ്‌സ് ബോര്‍ഡുണ്ടാക്കുന്നത്. ഇവ ശേഖരിച്ച് ലോറിയിലും മറ്റും എത്തിക്കുന്ന നിരവധിപേരുടെ ഉപജീവനമാണ് അനാവശ്യസമരംമൂലം മുടങ്ങുന്നത്. പ്രശ്നപരിഹാരമുണ്ടായില്ലെങ്കില്‍ ജില്ലയില്‍ പ്ലൈവുഡ് കമ്പനികള്‍ അടച്ചിടുന്നതുള്‍പ്പെടെയുള്ള സമരപരിപാടികൾ ആരംഭിക്കുമെന്നും മുജീബ് റഹ്മാന്‍ പറഞ്ഞു. കമ്പനി ഡയറക്ടര്‍മാരായ കെ.എം. ഇബ്രാഹിം, സിദ്ദീഖ്, ഹംസ, അബ്ബാസ് എന്നിവരും വാർത്തസമ്മേളനത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.