പെരുമ്പാവൂർ: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിന് കുത്തേറ്റ സംഭവത്തിൽ മൂന്നുപേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കൊമ്പനാട് പടിക്കകുടി ബിനോയ് (22), ചൂരമുടി കൈപ്പിള്ളി കോളനിയിൽ ആശാരിക്കുടി അച്ചു (19), ചൂരമുടി കാഞ്ഞിരത്തുകുടി സതീഷ് (20) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി 12.15ന് എം.സി റോഡിലെ ഷാലിമാർ ഹോട്ടലിന് സമീപം അച്ചുവും സതീഷും സഞ്ചരിച്ച ബൈക്ക് എടത്തല കുഴിവേലിപ്പടി വലിയവീട്ടിൽ അൻസിലും സുഹൃത്തും സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിച്ചിരുന്നു. അൻസിലിെൻറ ബൈക്കിന് കേടുസംഭവിച്ചതിനെത്തുടർന്ന് പ്രതികളോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടു. പ്രതികൾ സുഹൃത്തുക്കളെ വിളിച്ചുവരുത്തി. ഇവർ തമ്മിലുണ്ടായ വാക്കേറ്റത്തിൽ അൻസിലിെൻറ പുറത്ത് കുത്തേൽക്കുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു. പരിസരത്തുണ്ടായിരുന്നവർ അൻസിലിനെ ആശുപത്രിയിൽ എത്തിച്ചു. പ്രതികൾ ഞായറാഴ്ച പിടിയിലായെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയത് തിങ്കളാഴ്ചയാണ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇനിയും നാലുപേരെ പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.