ആ​സ്​​തി വി​വ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചി​ല്ല: വെങ്ങോല പ​ഞ്ചാ​യ​ത്ത്​ അം​ഗ​ങ്ങ​ൾ ഇ​ന്ന്​ ലോ​കാ​യു​ക്​​ത​ക്ക്​ മു​ന്നി​ൽ

പെരുമ്പാവൂർ: നിശ്ചിത സമയത്തിനുള്ളിൽ ആസ്തി വിവരങ്ങൾ സമർപ്പിക്കാത്തതിനാൽ വെങ്ങോല പഞ്ചായത്തിലെ 23 അംഗങ്ങൾ ഇന്ന് ലോകായുക്തക്ക് മുന്നിൽ ഹാജരാകണം. പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലമാണ് വിവരങ്ങൾ സമർപ്പിക്കാൻ കഴിയാതിരുന്നതെന്നാണ് അംഗങ്ങളുടെ ആരോപണം. എല്ലാ അംഗങ്ങളും കഴിഞ്ഞവർഷം ആസ്തി വിവരങ്ങൾ പഞ്ചായത്തിൽ സമർപ്പിച്ചിരുന്നു. എന്നാൽ, ഉദ്യോഗസ്ഥർ ഇത് അലമാരയിൽ െവച്ച് പൂട്ടുകയാണുണ്ടായതെന്നാണ് അംഗങ്ങൾ പറയുന്നു. നിയമസഭ തെരഞ്ഞെടുപ്പിെൻറ തിരക്കിനിടെ വിവരങ്ങൾ കൈമാറുന്നതിൽ വീഴ്ചവരുത്തുകയായിരുന്നേത്ര. നിശ്ചിത സമയത്തിനുള്ളിൽ ആസ്തി വിവരങ്ങൾ സമർപ്പിക്കാത്തതിനാൽ ലോകായുക്ത സ്വയം കേസെടുക്കുകയായിരുന്നു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥൻ അംഗങ്ങളോട് ഖേദം പ്രകടിപ്പിച്ചിരുന്നു. സർക്കുലർ ലഭിച്ചതിനത്തുടർന്ന് പുതുക്കിയ ആസ്തി വിവരങ്ങൾ പഞ്ചായത്ത് വഴി ലോകായുക്തക്ക് കൈമാറിയിരുന്നു. എന്നാൽ, ഇതിനുമുമ്പ് ലോകായുക്ത കേസെടുത്തിരുന്നു. ചൊവ്വാഴ്ച രാവിലെ 10.30ന് നടക്കുന്ന സിറ്റിങ്ങിൽ പെങ്കടുക്കാത്തയാൾ അയോഗ്യനാകും. തിങ്കളാഴ്ച രാത്രി എല്ലാവരും തിരുവന്തപുരത്തേക്ക് തിരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.