ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ പെ​രു​മ്പാ​വൂ​ർ വീ​ർ​പ്പു​മു​ട്ടു​ന്നു

പെരുമ്പാവൂർ: ഗതാഗത നിയന്ത്രണത്തിന് ട്രാഫിക് പൊലീസ് ഇല്ലാത്തതും വാഹന ഉടമകൾ പാർക്കിങ് നിയമം പാലിക്കാത്തതും പെരുമ്പാവൂർ നഗരത്തിൽ ഗതാഗതക്കുരുക്ക് വർധിപ്പിക്കുന്നു. എ.എം റോഡിെൻറ ഇരുവശവും നിയന്ത്രണങ്ങളില്ലാതെ വലിയ വാഹനങ്ങൾ ഉൾെപ്പടെ നിയമം പാലിക്കാതെയാണ് പാർക്ക് ചെയ്യുന്നത്. രാവിലെ ആറുമണി മുതൽ ഗതാഗതക്കുരുക്കാണ്. എക്സൈസ് ഓഫിസിന് മുന്നിലാണ് ഈ സമയത്ത് ഗതാഗത സ്തംഭനം ഉണ്ടാകുന്നത്. രാവിലെ ഇതര സംസ്ഥാനക്കാർ വിവിധയിടങ്ങളിലേക്ക് തൊഴിൽതേടി പോകാൻ ഒത്തുകൂടുന്നത് ഈ ഭാഗത്താണ്. നൂറുകണക്കിന് ആളുകൾ കൂട്ടംകൂടി വാഹനങ്ങൾക്ക് പോകാൻ ഇടം നൽകാതെ നിൽക്കുന്നത് ഇവിടെ സ്ഥിരം കാഴ്ചയാണ്. ബസുകൾ റോഡിെൻറ മധ്യഭാഗത്ത് നിർത്തി യാത്രക്കാരെ കയറ്റുന്നതും പതിവാണ്. ഈ സമയം ട്രാഫിക് പൊലീസിെൻറ സാന്നിധ്യം ഏറെ ആവശ്യമുള്ള ഇവിടെ സേവനം ഉണ്ടാവാറില്ല. നഗരത്തിെൻറ പ്രധാന ഭാഗമായ കോലഞ്ചേരി കവലയിൽ രാത്രി വരെ തിരിക്കാണ്. ചില സമയങ്ങളിൽ ഗതാഗത നിയന്ത്രണത്തിന് പൊലീസും വനിത ഗാർഡുകളും ഉൾെപ്പടെ രണ്ടും മൂന്നും പേർ ഉണ്ടാകാറുണ്ടെങ്കിലും വാഹനത്തിരക്കേറിയാൽ ഒരാൾപോലും ഉണ്ടാകാറില്ലെന്ന് ആക്ഷേപമുണ്ട്. നഗരത്തിലെ അനധികൃത പാർക്കിങ് നിയന്ത്രിക്കാൻ നടപടിയില്ലാത്തതും വിനയാകുന്നു. പൊലീസ് സ്‌റ്റേഷന് മുന്നിലൂടെ അടുത്തകാലത്ത് നിർമിച്ച റോഡ് മുഴുവൻ പാർക്കിങ്ങിനായി ൈകയേറിയിരിക്കുകയാണ്. അനധികൃത പാർക്കിങ് നടത്തുന്ന വാഹന ഉടമകളെ കണ്ടെത്തി ഫൈൻ അടപ്പിക്കാൻ ആദ്യകാലത്ത് പൊലീസ് രംഗത്തുണ്ടായിരുന്നെങ്കിലും ഇപ്പോൾ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. ഫെഡറൽ ബാങ്കിന് മുന്നിലെ ലിങ്ക് റോഡിൽ അനധികൃത പാർക്കിങ് പല സമയത്തും ദൃശ്യമാണ്. ബൈപാസും ഇട റോഡുകളുമില്ലാത്ത നഗരത്തിൽ എ.എം റോഡും എം.സി റോഡുമാണ് വാഹനങ്ങൾക്ക് ആശ്രയം. ഈ രണ്ട് റോഡിലും ഉണ്ടാകുന്ന തടസ്സങ്ങൾ നഗരത്തിലെ മൊത്തം ഗതാഗതക്കുരുക്കിന് കാരണമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.