വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ യു​വാ​വി​ന് കു​ത്തേ​റ്റു

പെരുമ്പാവൂർ: വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ തർക്കത്തെ തുടർന്ന് യുവാവിന് കുത്തേറ്റു. എടത്തല കുഴിവേലിപ്പടി വലിയവീട്ടിൽ അൻസലിനാണ് (24) കുത്തേറ്റത്. അൻസൽ സുഹൃത്തുമായി ബൈക്കിൽ സഞ്ചരിക്കെവ മറ്റൊരു ബൈക്കിലിടിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി 12.15ന് എം.സി റോഡിലെ ഷാലിമാർ ഹോട്ടലിന് സമീപത്താണ് സംഭവം. അപകടത്തിൽ ബൈക്കിന് കേടുപാട് സംഭവച്ചതിനെ തുടർന്ന് അൻസൽ നഷ്ടപരിഹാരം ചോദിച്ചു. ഈസമയം പാണംകുഴി സ്വദേശികൾ അവരുടെ സുഹൃത്തുക്കളായ നാലുപേരെ വിളിച്ചുവരുത്തുകയായിരുന്നു. സ്ഥലത്തെത്തിയ ഇവരും അൻസലുമായി വാക്കുതർക്കമുണ്ടായി. ഈസമയം ഒരാൾ അൻസലിെൻറ പുറത്ത് കുത്തുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിൽ ആറുപേർക്കെതിരെ പൊലീസ് കേസെടുത്തു. മൂന്ന് പ്രതികളെ ഞായറാഴ്ച വൈകീട്ട് പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. മറ്റുള്ളവരെ പൊലീസ് തിരയുന്നുണ്ട്. പിടിയിലായവർ മറ്റ് പല കേസുകളിലും പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. അൻസൽ ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.