കുടിവെള്ള വിതരണം: ടാങ്കറുകളിൽ ജി.പി.എസ് ട്രാക്കിങ് നിലവില്‍ വന്നു

കൊച്ചി: കുടിവെള്ള വിതരണം നടത്തുന്ന ടാങ്കറുകളെ നിരീക്ഷിക്കുന്നതിന് ജില്ല ഭരണകൂടം ആവിഷ്‌കരിച്ച ജി.പി.എസ് ട്രാക്കിങ് സംവിധാനം നിലവില്‍ വന്നു. വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം നടത്തുന്ന വാഹനങ്ങളിലാണ് ജി.പി.എസ് ഘടിപ്പിച്ചത്. കുടിവെള്ളം ശേഖരിക്കുന്നതും വിതരണം ചെയ്യുന്നതുമായ സ്ഥലങ്ങൾ ഇനി നിരീക്ഷിക്കാന്‍ കഴിയും. കുടിവെള്ളത്തിെൻറ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനം സുതാര്യമാക്കാനും ചെലവ് ഗണ്യമായി കുറക്കാനും ഇത് സഹായകമാകുമെന്ന് കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുല്ല പറഞ്ഞു. കുടിവെള്ള വിതരണം നടത്തുന്ന വാഹനങ്ങളെ ജില്ല ഭരണകൂടവും താലൂക്ക്, വില്ലേജ്, തദ്ദേശസ്ഥാപന അധികൃതരും ഇനി നിരീക്ഷിക്കും. ജില്ലയിലെ എം.എൽ.എമാര്‍, എം.പിമാര്‍ എന്നിവര്‍ക്കും നിരീക്ഷിക്കാം. ഇവർക്കും യൂസര്‍ നെയിമും പാസ്‌വേഡും നല്‍കിയിട്ടുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്ന ട്രാക്ക് എന്ന ആപ്ലിക്കേഷനിലൂടെയാണ് വാഹനങ്ങളുടെ പോക്കും വരവും നിരീക്ഷിക്കുക. ജില്ലയില്‍ ആമ്പല്ലൂര്‍, എടക്കാട്ടുവയൽ, മുളന്തുരുത്ത്, മൂക്കന്നൂര്‍, പുത്തന്‍വേലിക്കര, ചെല്ലാനം, പിറവം, നെല്ലിക്കുഴി, കോട്ടപ്പടി എന്നീ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലാണ് ഇപ്പോള്‍ ടാങ്കറുകളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.