പറവൂർ: വി.ഡി. സതീശൻ എം.എൽ.എ ക്ഷണിച്ച പരിപാടിയിൽ പെങ്കടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ യൂത്ത് കോൺഗ്രസുകാർ കരിെങ്കാടി കാണിച്ചതിനെ ചൊല്ലി പറവൂരിലെ കോൺഗ്രസിൽ വിവാദം പുകയുന്നു. മൂന്നുദിവസം നീളുന്ന കേസരി സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യുന്നതിന് വേദിയിലെത്തുന്നതിന് മൂന്ന് കിലോമീറ്ററോളം അകലെയാണ് യൂത്ത് കോൺഗ്രസ് നേതാക്കളായ പറവൂർ നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് ഫിജോ ജോണിയുടെ (28) നേതൃത്വത്തിൽ കരിെങ്കാടി കാട്ടിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. വിവരമറിഞ്ഞ് സ്റ്റേഷനിൽ ഒേട്ടറെ കോൺഗ്രസ് പ്രവർത്തകർ എത്തി. മുൻ എം.പി കെ.പി. ധനപാലൻ, ഡി.സി.സി ജന. സെക്രട്ടറി എം.ടി. ജയൻ, ഡി.സി.സി ജനറൽ സെക്രട്ടറിയും േബ്ലാക്ക് പ്രസിഡൻറുമായ കെ.എ. അഗസ്റ്റിൻ, ടൗൺ മണ്ഡലം പ്രസിഡൻറ് അനു വട്ടത്തറ എന്നിവരും എത്തി. കസ്റ്റഡിയിലായവർക്ക് സ്റ്റേഷൻ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ‘മുകളിൽ’നിന്ന് നിർദേശം ലഭിക്കാതെ ഒന്നും ചെയ്യാൻ കഴിയില്ലെന്നായിരുന്നു സി.െഎയുടെ മറുപടി. ഇതിൽ പ്രതിഷേധിച്ച് സ്റ്റേഷന് മുന്നിൽ ധർണ നടത്താൻ ആലോചിച്ചെങ്കിലും െഎ വിഭാഗം പിന്തുണച്ചില്ല. എ വിഭാഗത്തിൽപെട്ടവരാണ് കരിെങ്കാടി കാണിച്ചവർ. മുഖ്യമന്ത്രിയെയല്ല തന്നെയാണ് എ ഗ്രൂപ് നാണം കെടുത്തിയതെന്ന നിലപാടിലാണ് എം.എൽ.എ. കോൺഗ്രസിെൻറയോ യൂത്ത് കോൺഗ്രസിെൻറയോ ഭാഗത്തുനിന്ന് പ്രതിഷേധം ഉണ്ടാകില്ലെന്ന് എം.എൽ.എ ഉറപ്പുനൽകിയിരുന്നു. ഇതുമൂലം ബി.ജെ.പി, എസ്.ഡി.പി.െഎ പ്രവർത്തകരെയാണ് പൊലീസ് നിരീക്ഷിച്ചത്. തെൻറ ഉറപ്പ് പാലിക്കാൻ കഴിയാത്തതിൽ എം.എൽ.എ ക്ഷുഭിതനാണ്. എന്നാൽ, കോൺഗ്രസ് നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധമുയർത്തുേമ്പാൾ കെ.പി.സി.സി വൈസ് പ്രസിഡൻറ് കൂടിയായ വി.ഡി. സതീശൻ എം.എൽ.എ മുഖ്യമന്ത്രിയെ മണ്ഡലത്തിൽ ക്ഷണിച്ചുവരുത്തി സ്വീകരിച്ചത് ഉൾക്കൊള്ളാനാകില്ലെന്ന് മുതിർന്ന എ ഗ്രൂപ് നേതാവ് അഭിപ്രായപ്പെട്ടു. യൂത്ത് കോൺഗ്രസുകാർ കരിെങ്കാടി കാണിച്ചതിനെ എം.എൽ.എയുടെ പരിപാടിയുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നും കേരളത്തിലെ കോൺഗ്രസുകാരുടെ വികാരമാണവർ പ്രകടിപ്പിച്ചതെന്നും എ ഗ്രൂപ് നേതാവും ടൗൺ കോൺഗ്രസ് മണ്ഡലം പ്രസിഡൻറുമായ അനു വട്ടത്തറ പറഞ്ഞു. കൂടിയാലോചനയില്ലാതെയാണവർ പ്രതിഷേധം പ്രകടിപ്പിച്ചത്. എന്നാലും ഇവർ ജാമ്യത്തിലിറങ്ങുേമ്പാൾ പാർട്ടിയുടെ ജനറൽബോഡിയിൽ സ്വീകരണം നൽകുമെന്നും അനു വട്ടത്തറ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.