അ​വ​ധി​ക്കാ​ലം: കൗ​മാ​ര​ക്കാ​രു​ടെ ബൈ​ക്ക് ക​റ​ക്കത്തിന് ക​ടി​ഞ്ഞാ​ണു​മാ​യി പൊ​ലീ​സ്

വൈപ്പിന്‍: ഡ്രൈവിങ് ലൈസന്‍സില്ലാതെ ഇരുചക്രവാഹനങ്ങളില്‍ അവധിക്കാലം ആഘോഷിക്കാന്‍ ചുറ്റുന്ന കൗമാരക്കാര്‍ക്കും രക്ഷിതാക്കള്‍ക്കും മുനമ്പം പൊലീസിെൻറ മുന്നറിയിപ്പ്. വാഹനം കോടതിയില്‍ എത്തിക്കുന്നതിന് പുറമെ വലിയ തുക പിഴ ഈടാക്കും. വാഹന ഉടമക്കെതിരെയും പിഴ ചുമത്തുമെന്നും എസ്.ഐ ജി. അരുണ്‍ അറിയിച്ചു. സമീപകാലത്ത് സ്റ്റേഷൻ അതിര്‍ത്തിയില്‍ കൗമാര പ്രായക്കാര്‍ ഓടിച്ച വാഹനങ്ങള്‍ പെരുകിയ സാഹചര്യത്തിലാണ് പൊലീസ് കടുത്ത നടപടിക്ക് തുനിയുന്നത്. ദൂരനിന്നുപോലും കൗമാരപ്രായക്കാര്‍ ചെറായി ബീച്ച് അടക്കമുള്ള കേന്ദ്രങ്ങളില്‍ സംഘം ചേര്‍ന്ന് കറങ്ങാന്‍ എത്തുന്നുണ്ട്. ഇതില്‍ പലരും പ്ലസ് ടു വിദ്യാർഥികളും ഡ്രൈവിങ് ലൈസന്‍സില്ലാത്തവരുമാണെന്നും പൊലീസ് പറയുന്നു. രക്ഷാകര്‍ത്താക്കളും ഇവര്‍ക്ക് വാഹനം കൊടുത്തയക്കുന്നവരും ഒരുപോലെ കുറ്റവാളികളാണ്. ലൈസന്‍സ് ഇല്ലാത്തവര്‍ ഓടിച്ചുണ്ടാകുന്ന അപകടങ്ങളില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കില്ലെന്നും പകരം വാഹന ഉടമയില്‍നിന്ന് ഈടാക്കുകയുമാണ് ചെയ്യുന്നതെന്നും പൊലീസ് ഓര്‍മിപ്പിച്ചു. ഇക്കാര്യം ഗൗരവത്തിലെടുക്കണമെന്നാണ് പൊലീസിെൻറ അഭ്യര്‍ഥന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.