​െഡ​യ​റി സോ​ണു​ക​ൾ​ക്ക് 50 ല​ക്ഷം

പെരുമ്പാവൂർ/ കോതമംഗലം: പെരുമ്പാവൂർ നിയോജകമണ്ഡലത്തിൽ െഡയറി സോണുകൾ അനുവദിക്കുന്നതിനായി ക്ഷീര വികസന വകുപ്പിൽനിന്ന് 50 ലക്ഷം നീക്കിവെച്ചതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. കോതമംഗലം നിയോജക മണ്ഡലത്തിൽ ഡയറി സോണുകൾ ആരംഭിക്കുന്നതിനും 50 ലക്ഷം രൂപ അനുവദിച്ചതായി ആൻറണി ജോൺ എം.എൽ.എയും അറിയിച്ചു. ഒരു പശു വളർത്തൽ യൂനിറ്റിന് 32,000 രൂപ നൽകും. ഇതിനായി 25 യൂനിറ്റുകളെ തെരഞ്ഞെടുക്കും. രണ്ട് പശുക്കളെ വളർത്തുന്ന യൂനിറ്റിന് 64,000 രൂപയാണ് നൽകുക. ഇതിനായി 20 യൂനിറ്റുകളെയാണ് തെരഞ്ഞെടുക്കുക. അഞ്ച് പശുക്കളെ വളർത്തുന്ന യൂനിറ്റിന് 1.75 ലക്ഷം രൂപ നൽകുമ്പോൾ ഇതിനായി അഞ്ച് യൂനിറ്റുകളെ തെരഞ്ഞെടുക്കും. 10 പശുക്കളെ വളർത്തുന്ന യൂനിറ്റിന് 3.5 ലക്ഷം രൂപയാകും നൽകുക. ഇതിനായി നാല് യൂനിറ്റുകളെയാകും തെരഞ്ഞെടുക്കുക. ഇതിന് പുറമെ തൊഴുത്ത് നിർമിക്കാൻ 15 പേർക്ക് 50,000 രൂപ വീതവും കറവയന്ത്രം വാങ്ങാൻ 25,000 രൂപ വീതവും നൽകും. തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താവ് ചെലവഴിക്കുന്ന തുകയുടെ 50 ശതമാനം സബ്സിഡി തുകയായി നൽകും. ജില്ലയിൽ മൂന്ന് ബ്ലോക്കുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.