ഗ്രാ​മ​ങ്ങ​ളി​ൽ മ​യ​ക്കു​മ​രു​ന്നും അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന​യും വ്യാ​പ​ക​ം

പള്ളിക്കര: നാട്ടിൻപുറങ്ങളിൽ കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്നുകളും അനധികൃത മദ്യവിൽപനയും വ്യാപകമാകുന്നു. കുന്നത്തുനാട്, കിഴക്കമ്പലം, വാഴക്കുളം, എടത്തല പഞ്ചായത്തുകളിലാണ് മദ്യമയക്കുമരുന്ന് ലോബികൾ യഥേഷ്ടം വിഹരിക്കുന്നത്. ഒരാഴ്ചക്കിടെ ഇത്തരം നിരവധി കേസുകളാണ് ഉണ്ടായത്. ശനിയാഴ്ച തടിയിട്ടപറമ്പ് പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചെമ്പറക്കി ഭാഗത്തുനിന്ന് മൂന്ന് കിലോ കഞ്ചാവാണ് പിടികൂടിയത്. പട്ടിമറ്റം, ചേലക്കുളം ഭാഗങ്ങളിൽനിന്നും ഹാൻസ് ഉൾപ്പെടെയുള്ള മയക്കുമരുന്നുകളും അനധികൃത മദ്യവും പിടിച്ചെടുത്തിരുന്നു. ഒരാഴ്ചമുമ്പ് എടത്തലയിലെ വാറ്റുകേന്ദ്രത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ വ്യാജമദ്യം പിടിച്ചിരുന്നു. ഇതര സംസ്ഥാനക്കാരെയും വിദ്യാർഥികളെയും ലക്ഷ്യമിട്ടാണ് മയക്കുമരുന്ന് ലോബി വിലസുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് കച്ചവടം. ബൈക്കിലെത്തുന്ന ഇവർ ആളൊഴിഞ്ഞ പ്രദേശങ്ങളിൽ ഒത്തുകൂടുന്നു. കഞ്ചാവിന് പുറമെ ഹാൻസ്, പാൻപരാഗ്, പ്രത്യേകതരം പൊടികൾ, ചിലയിനം പശകൾ, ഇൻജക്ഷൻ, ചിലതരം ഗുളികകൾ എന്നിവയെല്ലാം ഇവരുടെ കൈയിലുണ്ടാകും. സുപ്രീംകോടതിയുടെ നിർദേശത്തെ ത്തുടർന്ന് ദേശീയ, സംസ്ഥാന പാതകളിൽനിന്ന് മദ്യശാലകൾ അടച്ചുപൂട്ടിയതോടെ അനധികൃത മദ്യവിൽപനയും വ്യാപകമായിട്ടുണ്ട്. ചില ബിവറേജസ് ഉദ്യോഗസ്ഥരുമായി ചേർന്നാണ് ഇത്തരം കച്ചവടം നടത്തുന്നതെന്നാണ് ആക്ഷേപം. വിവിധ പഞ്ചായത്തുകൾ നിരോധിച്ച പുകയില ഉൽപന്നങ്ങളുടെ വിൽപന തടയാൻ കടകളിലും മറ്റും പരിശോധന നടത്തുന്നില്ലെന്നും ആരോപണമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.