പെരുമ്പാവൂർ: ഹർത്താലിനോടനുബന്ധിച്ച് പെരുമ്പാവൂരിൽ സമാധാനപരമായി പ്രകടനം നടത്തിയ യു.ഡി.എഫ് പ്രവർത്തകർക്കെതിരെ പൊലീസ് അസഭ്യം പറയുകയും ൈകയേറ്റം ചെയ്യുകയും ചെയ്തുവെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. കുറ്റവാളികളെ സംരക്ഷിക്കുകയും സാധാരണക്കാരന് നീതി നിഷേധിക്കുകയും ചെയ്യുന്ന ആഭ്യന്തര വകുപ്പിെൻറ പേക്കൂത്തിെൻറ ഭാഗമാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങളെന്നും മഫ്തിയിൽ പ്രകടനത്തിൽ നുഴഞ്ഞുകയറിയ പൊലീസ് ഉദ്യോഗസ്ഥരാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. പൊലീസിെൻറ ധിക്കാരപരമായ പ്രവർത്തനം നിയന്ത്രിക്കുകയും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ട് പോകാൻ യോഗം തീരുമാനിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ടി.ജി. സുനിൽ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ് പോൾ പാത്തിക്കൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് അബ്ദുൽ നിസാർ, പാർലമെൻറ് സെക്രട്ടറിമാരായ ഷിജോ വർഗീസ്, ജോജി ജേക്കബ്, മണ്ഡലം പ്രസിഡൻറുമാരായ ഷിഹാബ് പള്ളിക്കൽ, ചെറിയാൻ ജോർജ്, കുര്യൻ പോൾ, കമൽ ശശി, ജോഷി തോമസ്, സാദിഖ് അമ്പാടൻ, ജിബിൻ ജോണി, സി. സന്തോഷ്, ഷാജി കുന്നത്താൻ, ജോജി കീഴില്ലം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.