കാക്കനാട്: വഴിയോര കച്ചവടക്കാരുടെ അളവ്-തൂക്ക ഉപകരണങ്ങള്‍ നിയമവിധേയമാക്കിയില്ലെങ്കില്‍ കര്‍ശന നടപടിയെന്ന് ലീഗല്‍ മെട്രോളജി വകുപ്പിെൻറ മുന്നറിയിപ്പ്. വഴിയോരകച്ചവടക്കാര്‍ നിയമ പ്രകാരമല്ലാത്ത ഉപകരണങ്ങള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് കര്‍ശന നടപടിക്കൊരുങ്ങുന്നത്. ഉന്തുവണ്ടികളിലും അല്ലാതെയുമുള്ള വഴിയോര കച്ചവടക്കാര്‍ വ്യാജ അളവ് തൂക്ക ഉപകരണങ്ങളാണ് ഉപയോഗിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. പഴം, പച്ചക്കറികൾ, മത്സ്യം തുടങ്ങിയവയാണ് വഴിയോരങ്ങളില്‍ വ്യാപകമായി വിൽപന നടത്തുന്നത്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് നടത്തുന്ന വിൽപനയില്‍ അളവില്‍ തട്ടിപ്പ് വ്യാപകമാണ്. ത്രാസ്, ഇലക്േട്രാണിക് വെയിങ് മെഷീന്‍ ഉപകരണങ്ങളില്‍ യഥാർഥ അളവോ, തൂക്കമോ ഇല്ലാതെയാണ് വില്‍പന. അംഗീകൃത വ്യാപാരികളല്ലാത്തതിനാല്‍ ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധന നടത്താറില്ല. ഈ സാഹചര്യം മുതലാക്കിയാണ് വഴിയോര കച്ചവടക്കാര്‍ തട്ടിപ്പ് വ്യാപകമാക്കിയിരിക്കുന്നത്. അളവ് തൂക്ക ഉപകരണങ്ങള്‍ യഥാസമയങ്ങളില്‍ ലീഗല്‍ മെട്രോളജി വകുപ്പില്‍ പരിശോധന നടത്തി മുദ്രവെക്കാത്തതാണ് തട്ടിപ്പ് വ്യാപകമാകാന്‍ കാരണമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. വഴിയോര കച്ചവടക്കാരില്‍ ഏറെയും സ്ഥിരമായി ഒരിടം മാത്രം കേന്ദ്രീകരിച്ച് കച്ചവടം നടത്തുന്നവരല്ല. ഓരോ ദിവസവും സ്ഥലംമാറിയാണ് പലരുടെയും കച്ചവടം. പെട്ടി ഓട്ടോറിക്ഷകളിലും ടെമ്പോ വാനുകളിലുമായി കച്ചവടം നടത്തുന്നവരുമുണ്ട്. ഇവരെ പിടികൂടി നിയമ നടപടി സ്വീകരിക്കാനും കഴിയുന്നില്ല. പരിശോധനക്കെത്തുന്ന ഉദ്യോഗസ്ഥരെ കണ്ട് ഓടി രക്ഷപ്പെടുന്നവരുമുണ്ട്. പൊതുജനത്തെ തൃപ്തിപ്പെടുത്താന്‍ സാധനങ്ങള്‍ അൽപം കൂടുതല്‍ നല്‍കിയാണ് കച്ചവടക്കാര്‍ വിശ്വാസം നേടുന്നത്. യഥാർഥത്തില്‍ ശരിയായ അളവ് തൂക്കത്തേക്കാള്‍ കുറവ് സാധനം മാത്രമാണ് നല്‍കുന്നതെന്ന വസ്തുത ഉപഭോക്താക്കള്‍ തിരിച്ചറിയുന്നില്ല. ശരിയായ അളവ് തൂക്കം കാണിക്കാത്ത യന്ത്രസാമഗ്രികള്‍ പിടിച്ചെടുക്കാനും അത് ഉപയോഗിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനുമാണ് ലീഗല്‍ മെട്രോളജി വകുപ്പിെൻറ തീരുമാനം. ജില്ലയിലുടനീളം 'സ്പെഷൽ ഡ്രൈവ്' നടത്തി വഴിയോര കച്ചവടക്കാര്‍ക്ക് അളവ്തൂക്ക ഉപകരണങ്ങള്‍ താലൂക്ക് ഓഫിസുകളില്‍ എത്തിച്ചു പരിശോധന നടത്തി മുദ്രെവക്കാന്‍ സൗകര്യമൊരുക്കുമെന്ന് ലീഗല്‍ മെട്രോളജി മധ്യമേഖല ഡെപ്യൂട്ടി കണ്‍ട്രോളര്‍ ആർ. റാംമോഹന്‍ പറഞ്ഞു. 12, 19, 28 തീയതികളിലാണ് സൗകര്യം. നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ അളവ് തൂക്ക സാമഗ്രികള്‍ മുദ്രവെച്ചില്ലെങ്കില്‍ അടുത്ത മാസം മുതല്‍ ഇവയെല്ലാം പിടിച്ചെടുക്കുമെന്ന് ഡെപ്യൂട്ടി കണ്‍ട്രോളർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.