കൊച്ചി: ദേശീയ രോഗപ്രതിരോധ തീവ്രയജ്ഞ പരിപാടി മിഷൻ ഇന്ദ്രധനുസ്സിെൻറ രണ്ടാം ഘട്ടത്തിന് ജില്ലയിൽ തുടക്കമായി. അജ്ഞത, മിഥ്യാധാരണ, വാക്സിൻ വിരുദ്ധ പ്രചാരണം, തുടങ്ങിയ കാരണങ്ങളാൽ കുഞ്ഞുങ്ങൾക്ക് രോഗപ്രതിരോധ വാക്സിനുകൾ നൽകാതിരിക്കുന്ന മാതാപിതാക്കളെ കണ്ടെത്തി, രോഗപ്രതിരോധ കുത്തിവെപ്പിെൻറ പ്രാധാന്യം ബോധ്യപ്പെടുത്തി എല്ലാ കുട്ടികൾക്കും കുത്തിവെപ്പ് ഉറപ്പ് വരുത്തുകയാണ് മിഷൻ ഇന്ദ്രധനുസ്സിെൻറ ലക്ഷ്യം. ജനപ്രതിനിധികളുടെയും, മത, സാമൂഹ്യ, സാംസ്കാരിക നേതാക്കളുടെയും നേതൃത്വത്തിൽ ഓരോ പ്രദേശത്തുമുള്ള അഞ്ചു വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും ദേശീയ രോഗപ്രതിരോധ കുത്തിവെപ്പ് പട്ടിക പ്രകാരമുള്ള കുത്തിവെപ്പുകളെല്ലാം ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തും. ഏപ്രിൽ, േമയ്, ജൂൺ, ജൂലൈ മാസങ്ങളിൽ ഏഴ് ദിവസം എല്ലായിടത്തും പ്രത്യേക രോഗപ്രതിരോധ കുത്തിവെപ്പ് പരിപാടികൾ സംഘടിപ്പിക്കും. ഇതിന് പ്രചാരം നൽകാൻ ആരോഗ്യഉപകേന്ദ്രങ്ങളുടെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും ആഭിമുഖ്യത്തിൽ ഭവന സന്ദർശനങ്ങളും കുത്തിവെപ്പുകളെക്കുറിച്ചുള്ള ബോധവത്കരണക്ലാസുകളും സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വി.പി. സജീന്ദ്രൻ എം.എൽ.എ. നിർവഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ബി.എ. അബ് ദുൽ മുത്തലിബ് അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൻ. കെ. കുട്ടപ്പൻ മുഖ്യപ്രഭാഷണം നടത്തി. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുംതാസ് ടീച്ചർ, വാഴക്കുളം പഞ്ചായത്ത് പ്രസിഡൻറ് വിജി സണ്ണി, എടത്തല പഞ്ചായത്ത് പ്രസിഡൻറ് സാജിത അബ്ബാസ്, ബ്ലോക്ക് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ സ്വപ്ന ഉണ്ണി, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ രാജു മാത്താറ, എടത്തല ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ജിനിത റഹീം, ജില്ല പഞ്ചായത്ത് അംഗം ജോളി ബേബി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോളി ബേബി, റംല അബ്ദുൽ ഖാദർ, അബ്ദുൽ അസീസ്, മറിയാമ്മ ജോൺ, രശ്മി പി.പി, ഡോ. ഉണ്ണികൃഷ്ണൻ, മലയിടംതുരുത്ത് ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഡോ. അനിലകുമാരി, ജില്ല മാസ് മീഡിയ ഓഫിസർ സഗീർ സുധീന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.