വീ​ണ്ടും പൈ​പ്പ് പൊ​ട്ടി; പെ​രി​ങ്ങാ​ല​യി​ൽ കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു

പള്ളിക്കര: പെരിങ്ങാല ട്രാൻസ്ഫോർമറിന് സമീപം വീണ്ടും പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ഒരാഴ്ച മുമ്പ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതായി പരാതി ഉയർന്നിരുന്നു. വെള്ളിയാഴ്ച പൈപ്പ് പൊട്ടി ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് പാഴാകുന്നത്. പട്ടിമറ്റം വാട്ടർ അതോറിറ്റിയുടെ കീഴിലെ സ്ഥലങ്ങളിൽ പൈപ്പ് പൊട്ടുന്നത് വ്യാപകമായെന്ന് ആരോപണമുണ്ട്. വേനൽ കടുത്ത് പ്രദേശത്ത് ജലക്ഷാമം രൂക്ഷമായതിനിടെയുള്ള പൈപ്പ് പൊട്ടൽ സ്ഥിതിഗതികൾ കൂടുതൽ ദുരിതമാക്കുകയാണ്. പൊയ്യകുന്നും കുടിവെള്ള പദ്ധതിക്ക് പൈപ്പിട്ടതിനെത്തുടർന്നാണ് കുടിവെള്ള പൈപ്പുകൾ തുടർച്ചയായി പൊട്ടാൻ തുടങ്ങിയത്. ഇതോടെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. പൈപ്പ് പൊട്ടുന്നതുമൂലം റോഡിൽ വലിയ കുഴികൾ രൂപപ്പെടുന്നു. പള്ളിക്കര മുതൽ പെരിങ്ങാല വരെയുള്ള പ്രദേശങ്ങളിൽ പൊയ്യകുന്നും കുടിവെള്ള പൈപ്പിട്ടത് മൂലം റോഡ് പൊളിഞ്ഞിരിക്കുകയാണ്. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ ഈ കുഴികളിൽ ചാടി അപകടം പതിവാണ്. വാട്ടർ അതോറിറ്റിയിൽ പരാതി നൽകിയാലും ഉദ്യോഗസ്ഥർ വിഷയം ഗൗരവത്തിലെടുക്കുന്നിെല്ലന്നാണ് ആക്ഷേപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.