സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ ഇ​രി​പ്പ് സ​മ​ര​ത്തി​ന് നാ​ട​കീ​യ പ​രി​സ​മാ​പ്തി

കാക്കനാട്: ജില്ല സഹകരണ ബാങ്കില്‍ മുന്‍ പ്രസിഡൻറിെൻറയും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെയും ഇരിപ്പ് സമരത്തിന് അർധരാത്രിയില്‍ നാടകീയ പരിസമാപ്തി. കോടതിയില്‍നിന്ന് അനുകൂല ഉത്തരവുമായി ബാങ്ക് ഭരണം തിരിച്ചുപിടിക്കാന്‍ എത്തിയ മുന്‍ പ്രസിഡൻറ് എന്‍.പി. പൗലോസിനെയും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെയും ചുമതലയേല്‍ക്കാന്‍ അനുവദിക്കാതിരുന്നതിനെ തുടര്‍ന്നാണ് ബുധനാഴ്ച വൈകീട്ട് നാലോടെ ബാങ്ക് ഹാളില്‍ ഇരിപ്പ് സമരം തുടങ്ങിയത്. അഞ്ചുമണിക്ക് ബാങ്ക് മാനേജര്‍ ഉള്‍പ്പെടെ ജീവനക്കാര്‍ ഓഫിസില്‍നിന്ന് പോയതിന് ശേഷവും പ്രതിഷേധം തുടരുകയായിരുന്നു. നിലവിലെ ഭരണസമിതിയെ പിരിച്ചുവിട്ടത് ചോദ്യം ചെയ്ത് മുന്‍ പ്രസിഡൻറും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും നല്‍കിയ ഹരജി പരിഗണിച്ച ഹൈകോടതി, സര്‍ക്കാര്‍ ഉത്തരവ് അസാധുവാക്കിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തിെൻറ നേതൃത്വത്തില്‍ ചുമതലയേല്‍ക്കാന്‍ എത്തിയത്. എന്നാൽ, ചുമതലയേല്‍ക്കാന്‍ അനുവദിക്കാതിരുന്ന ബാങ്ക് ജനറല്‍ മാനേജര്‍, മുന്‍ പ്രഡിഡൻറിന് രജിസ്റ്ററില്‍ ഒപ്പുവെക്കാന്‍ അനുമതിയും നല്‍കിയില്ല. മുന്‍ പ്രസിഡൻറിെനയും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെയും തിരിച്ചെടുക്കാന്‍ രജിസ്ട്രാര്‍ക്കാണ് അധികാരമെന്ന് കോടതി ഉത്തരവില്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നും അതുകൊണ്ട് രജിസ്ട്രാറുടെ ഉത്തരവില്ലാതെ അനുമതി നല്‍കാന്‍ തനിക്ക് അധികാരമില്ലെന്നായിരുന്നു ജനറല്‍ മാനേജറുടെ വിശദീകരണം. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ രജിസ്ട്രാറുമായി ബന്ധപ്പെട്ടെങ്കിലും കോടതി ഉത്തരവ് ലഭിച്ചിച്ചില്ലെന്നായിരുന്നു മറുപടി. ഇതോടെയാണ് സമരം തുടങ്ങിയത്. ബാങ്കിനുള്ളില്‍ ഇരിപ്പ് സമരം നടത്തിയ സംഘത്തെ പുറത്താക്കാന്‍ പൊലീസ് പലതവണ ശ്രമിച്ചിട്ടും വിജയിച്ചില്ല. ജനറല്‍ മാനേജര്‍ ആവശ്യപ്പെട്ടാല്‍ അറസ്റ്റ് ചെയ്ത് നീക്കാമെന്ന് പൊലീസ് അറിയിച്ചെങ്കിലും ബാങ്ക് അധികൃതര്‍ വഴങ്ങിയില്ല. ഇേതത്തുടര്‍ന്ന് പിന്‍വാങ്ങിയ പൊലീസ് രാത്രി 12ഒാടെ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. സമര സ്ഥലത്തുതന്നെ പൊലീസ് ജാമ്യം അനുവദിച്ചതിനാൽ സമരക്കാർ വീട്ടിലേക്ക് മടങ്ങി. കോടതി ഉത്തരവ് ലംഘിച്ച രജിസ്ട്രാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചാണ് സമരം അവസാനിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.