ബൈ​പാ​സി​ന് സ​മീ​പ​ത്തെ പച്ചക്കറി മാർക്കറ്റ്: ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ക്കാ​നു​ള്ള ന​ഗ​ര​സ​ഭ നീ​ക്കം വി​വാ​ദ​മാ​കു​ന്നു

മൂവാറ്റുപുഴ: പച്ചക്കറി മാർക്കറ്റിൽ നിന്ന് കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള നഗരസഭ നീക്കം വിവാദമാകുന്നു. കാവുംങ്കരയിൽ കീച്ചേരിപടി - റോട്ടറി റോഡ് ബൈപാസിന് സമീപത്തെ നഗരസഭ പച്ചക്കറി മാർക്കറ്റിൽനിന്ന് വ്യാപാരികളെ ഒഴിവാക്കാനുള്ള നീക്കമാണ് പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്. മാർക്കറ്റിലെ നഗരസഭയുടെ താൽക്കാലിക ഷെഡുകൾ പൊളിച്ചു നീക്കാനുള്ള അധികൃതരുടെ നീക്കം പ്രതിഷേധത്തെ തുടർന്ന് മാറ്റി. മാർക്കറ്റ് ബസ് സ്റ്റാൻഡ് നവീകരണത്തിെൻറ ഭാഗമായി ഒന്നര പതിറ്റാണ്ട് മുമ്പ് അവിടെ പ്രവർത്തിച്ചിരുന്ന പച്ചക്കറി മാർക്കറ്റ് പൊളിച്ചു നീക്കി ബൈപാസിലേക്ക് നീക്കുമ്പോൾ നൽകിയ ഉറപ്പുകളൊന്നും പാലിക്കാതെയാണ് ഇപ്പോൾ കുടിയിറക്കാനൊരുങ്ങുന്നതെന്ന് വ്യാപാരികൾ പറയുന്നു. ബൈപാസ് റോഡിൽ അറവുശാലക്ക് സമീപം പച്ചക്കറി മാർക്കറ്റിനായി സ്റ്റാളുകൾ പണിത് കുറഞ്ഞ വാടകക്ക് നൽകുമെന്നായിരുന്നു പറഞ്ഞിരുന്നത്. രണ്ട് വർഷം കൊണ്ട് സ്റ്റാളുകൾ പണിതു നൽകുമെന്ന് വിശ്വസിപ്പിച്ച് താൽക്കാലിക സ്റ്റാളിലേക്ക് മാറ്റി. ഒന്നര പതിറ്റാണ്ടു പിന്നിട്ടപ്പോൾ പണി തീർത്ത വലിയ സ്റ്റാളുകൾ വാടകക്ക് എടുക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഇത് താങ്ങാൻ കഴിയിെല്ലന്നും വൻ തുക അഡ്വാൻസും വാടകയും നൽകി മുന്നോട്ടു പോകാനാവിെല്ലന്നും വ്യാപാരികൾ പറയുന്നു. ആഴ്ചയിൽ രണ്ടു ദിവസമാണ് മാർക്കറ്റ് പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിൽ കുറഞ്ഞ വാടകക്ക് ചെറിയ സ്റ്റാളുകൾ നിർമിച്ചു നൽകണമെന്നാണ് ആവശ്യം. മൂവാറ്റുപുഴ മാർക്കറ്റിൽ നൂറോളം വ്യാപാരികളാണുള്ളത്. വെറ്റില, നാരങ്ങ, തേങ്ങ, ഏത്തക്കായ കച്ചവടക്കാർക്ക് പുറമെ പച്ചക്കറി വിൽപനക്കാരുമാണുള്ളത്. ചെറിയ രീതിയിൽ ആഴ്ചച്ചന്തകളിൽ വിവിധ മാർക്കറ്റുകളിൽ വ്യാപാരം നടത്തി ഉപജീവനം നടത്തുന്നവരാണ് ഭൂരിഭാഗവും. കഴിഞ്ഞ കൗൺസിലിെൻറ അവസാന കാലത്ത് 80 ലക്ഷത്തോളം രൂപ ചെലവിലാണ് നഗരസഭ ഇവിടെ 22 മുറിസ്റ്റാളുകൾ പണിതത്. സാധാരണ സ്റ്റാളുകൾക്ക് പകരം അടച്ചുറപ്പുള്ള വലിയ സ്റ്റാളുകളാണിത്. വൻകിട വ്യാപാരികൾക്കാണിത് പ്രയോജനപ്പെടുക. നിർമാണത്തിലെ അപാകതയെ തുടർന്ന് തുറന്നു കൊടുക്കാതിരുന്ന സ്റ്റാളുകൾ അറ്റകുറ്റപ്പണി നടത്തി കഴിഞ്ഞ മാസമാണ് വാടകക്ക് നൽകാൻ തീരുമാനിച്ചത്. എന്നാൽ, അഡ്വാൻസും വാടകയും കൂടുതലായതിനാൽ ആരും എടുക്കാൻ തയ്യാറായില്ല. ഇതോടെയാണ് താൽക്കാലിക സ്റ്റാളുകൾ പൊളിച്ചുനീക്കി കച്ചവടക്കാരെ വരുതിയിലാക്കാൻ നഗരസഭ നീക്കം ആരംഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.