തൃപ്പൂണിത്തുറ: സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് ലഹരിവസ്തുക്കൾ വിതരണം ചെയ്യുന്ന കണ്ണിയിലെ ഒരാളെകൂടി എക്സൈസ് പിടികൂടി. എട്ട് പൊതി കഞ്ചാവുമായി പാലസ് ക്രിക്കറ്റ് ഗ്രൗണ്ടിന് സമീപത്തു നിന്ന് തേവര ചക്കാലക്കൽ പനമുറ്റംവീട്ടിൽ ശരത്കുമാറാണ് (19) പിടിയിലായത്. ഇതോെട തൃപ്പൂണിത്തുറ ഭാഗത്തുനിന്ന് ലഹരിവസ്തുക്കളുമായി പിടിയിലായവരുടെ എണ്ണം 20 ആയി. മറ്റു പ്രതികളെ ചോദ്യം ചെയ്തതിൽനിന്ന് കൂടുതൽ പേർ ലഹരിവസ്തുക്കൾ വിൽക്കുന്നുണ്ടെന്ന് എക്സൈസിന് വിവരം ലഭിച്ചിരുന്നു. എക്സൈസ് ഇൻസ്പെക്ടർ എച്ച്. എസ്. ഹരീഷിെൻറ നേതൃത്വത്തിൽ പ്രിവൻറീവ് ഓഫിസർമാരായ രാംപ്രസാദ്, കൊച്ചുമോൻ, അജയഭാനു സിവിൽ എക്സൈസ് ഓഫിസർമാരായ സത്യനാരായണൻ, ശശി, വിപിൻബാബു, കെ. ജയലാൽ, അജയകുമാർ, അനിൽകുമാർ, സാലിഹ്, ധീരു, ധനേഷ്, മോഹനൻ, വനിത സിവിൽ എക്സൈസ് ഓഫിസർ സരിത, സുമിത, ബിജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മദ്യവും മയക്ക് മരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ താഴെപ്പറയുന്ന നമ്പറിൽ ബന്ധപ്പെടണം. ഫോൺ: 04842785060, 9400069566.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.