കൊച്ചി: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി 50 ദിവസത്തില്‍ നൂറു കുളം വൃത്തിയാക്കുന്ന ജില്ല ഭരണകൂടത്തിെൻറ പദ്ധതിക്ക് ആവേശ തുടക്കം. കൊച്ചി കപ്പല്‍ശാലയുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യദിനത്തില്‍ വൃത്തിയാക്കിയത് ആറു കുളങ്ങള്‍. മണീട് ഗ്രാമപഞ്ചായത്തിലെ കുട്ടണംപുറത്ത് ചിറ, എടക്കാട്ടുവയലിലെ അമ്പാട്ടുമീത്തില്‍ കുളം, നെട്ടുകുളങ്ങുകാവുകുളം, മഠത്തിക്കാട്ടുചിറ, പിറവം നഗരസഭയിലെ മങ്കുഴിക്കുളം, തെരത്തനകുളം എന്നിവയാണ് വൃത്തിയാക്കിയത്. മണീടില്‍ പഞ്ചായത്ത് പ്രസിഡൻറ് ശോഭ ഏലിയാസ്, വൈസ് പ്രസിഡൻറ് വി.ജെ. ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗം രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി. എടക്കാട്ടുവയലില്‍ പഞ്ചായത്ത് പ്രസിഡൻറ് ജെസി പീറ്റര്‍ നേതൃത്വം നല്‍കി. പിറവത്ത് നഗരസഭ ചെയര്‍മാന്‍ സാബു കെ. ജേക്കബിെൻറ നേതൃത്വത്തിലായിരുന്നു ശുചീകരണം. ജില്ല കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ല, പഞ്ചായത്ത് അസി. ഡയറക്ടര്‍ ടിംപിള്‍ മാഗി, ശുചിത്വ മിഷന്‍ ജില്ല കോഓഡിനേറ്റര്‍ സിജു തോമസ് എന്നിവര്‍ ആറ് കേന്ദ്രങ്ങളും സന്ദര്‍ശിച്ചു. അന്‍പോട് കൊച്ചി, നെഹ്‌റു യുവകേന്ദ്ര, നാഷനല്‍ സര്‍വീസ് സ്‌കീം, കുടുംബശ്രീ അംഗങ്ങള്‍, തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍, പ്രദേശവാസികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ദൗത്യത്തില്‍ പങ്കെടുത്തു. മണീടില്‍ കുട്ടണംപുറത്ത് ചിറ വൃത്തിയാക്കലിൽ നവദമ്പതികളായ കുറ്റിക്കാട്ടില്‍ മണിയുടെ മകന്‍ അനുവും വധു ചിത്രയും പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.