കോതമംഗലം: ലോക്കപ്പിൽനിന്ന് രക്ഷപ്പെട്ട പ്രതിയെ വനത്തിൽ നിന്നും പിടിച്ചു. അനധികൃത മദ്യവിൽപന നടത്തിയതിന് ഊന്നുകൽ പോലിസ് കസ്റ്റഡിയിലെടുത്ത നമ്പൂതിരി കൂപ്പ് മോളത്തുകുടി ജോണിയാണ് പാറാവുകാരെ കബളിപ്പിച്ച് രക്ഷപ്പെട്ടത്. ശനിയാഴ്ച ഡ്രൈ ഡേ ആയതിനാൽ വെള്ളിയാഴ്ച് വൈകീട്ടോടെ ഇയാൾ കോതമംഗലത്തെ ബിവറേജ് ചില്ലറ വിൽപനശാലകളിൽനിന്ന് മദ്യം ശേഖരിച്ചുെവച്ചുവെന്ന വിവരത്തിെൻറ അടിസ്ഥാനത്തിൽ വിൽപന കേന്ദ്രത്തിൽ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. ശനിയാഴ്ച രാവിലെ കോടതിയിൽ നിന്നും തെളിവെടുപ്പിനായി വിട്ടുകിട്ടുന്ന പ്രതിയെ ഏറ്റുവാങ്ങാൻ എസ്.ഐയും പൊലീസുകാരും പോയ സമയത്താണ് പ്രതി രക്ഷപ്പെട്ടത്. ചായ വാങ്ങിത്തരണമെന്നാവശ്യപ്പെട്ടതനുസരിച്ച് ചായ നൽകാൻ ലോക്കപ്പ് തുറന്ന അവസരത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്നയാളെ തള്ളിമാറ്റി രക്ഷപ്പെടുകയായിരുന്നു. പ്രതി രക്ഷപ്പെട്ടതോടെ ഇയാൾ എത്താൻ സാധ്യതയുള്ള ഇടങ്ങളിലെല്ലാം പൊലീസ് നിരീക്ഷണം ഏർപ്പെടുത്തുകയായിരുന്നു. വീടിനു സമീപത്തെ വനത്തിൽനിന്നാണ് ശനിയാഴ്ച രാത്രി പൊലീസ് വീണ്ടും പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.