യു.​ഡി.​എ​ഫ് അം​ഗം സ്​​റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ സ്ഥാ​നം രാ​ജി​വെ​ച്ചു

കാലടി: മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിൽ ഭരണപ്രതിസന്ധി രൂക്ഷമാക്കിക്കൊണ്ട് ഭരണകക്ഷി അംഗം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സ്ഥാനം രാജിവെച്ചു. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിലെ കേരള കോൺഗ്രസ് (എം) പ്രതിനിധി ബിബി സെബിയാണ് സ്ഥാനമൊഴിഞ്ഞത്. പഞ്ചായത്ത് പ്രസിഡൻറ് അനിമോൾ ബേബിയും വൈസ് പ്രസിഡൻറ് ഷാഗിൻ കണ്ടത്തിലും ചില പഞ്ചായത്തംഗങ്ങളും സെക്രട്ടറിയും ഏകപക്ഷീയമായ രീതിയിൽ ഭരണം നടത്തുന്നുവെന്നാരോപിച്ചാണ് സ്ഥാനം രാജിെവച്ചത്. 17 അംഗങ്ങളുടെ പഞ്ചായത്തിൽ കേരള കോൺഗ്രസിലെ ബിബി സെബിയുടെ പിന്തുണ ഉൾപ്പടെ യു.ഡി.എഫിന് ഒമ്പത് അംഗങ്ങളും എൽ.ഡി.എഫിന് എട്ടും അംഗങ്ങളുടെ പിന്തുണയാണുള്ളത്. ബിബി സെബി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സ്ഥാനം രാജി െവച്ച സാഹചര്യത്തിൽ യു.ഡി.എഫിനുള്ള പിന്തുണയും പിൻവലിച്ചാൽ അംഗങ്ങളുടെ എണ്ണം തുല്യമാകുകയും ഭരണപ്രതിസന്ധി രൂക്ഷമാകുകയും ചെയ്യും. റോജി എം.ജോൺ എം.എൽ.എ ഉൾെപ്പടെ കോൺഗ്രസ് നേതാക്കളെ ഏകാധിപത്യ ഭരണത്തെക്കുറിച്ച് അറിയിച്ചിരുന്നുവെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ബിബി സെബി പറഞ്ഞു. പഞ്ചായത്തിൽ സ്റ്റിയറിങ് കമ്മിറ്റിയോ ജനറൽ കമ്മിറ്റിയോ കൂടി തീരുമാനിക്കേണ്ട വിഷയങ്ങൾ പോലും ആലോചനകൾ നടത്താതെ പ്രസിഡൻറും വൈസ് പ്രസിഡൻറും കൂടി തീരുമാനമെടുത്ത് അടിച്ചേൽപ്പിക്കുന്ന പ്രവണതയാണ് നടക്കുന്നതെന്നും ബിബി സെബി ആരോപിച്ചു. യു.ഡി.എഫിന് നൽകുന്ന പിന്തുണകൂടി പിൻവലിക്കാനുളള തീരുമാനമെടുക്കുമെന്ന് കേരള കോൺഗ്രസ് (എം) പ്രാദേശിക നേതാക്കൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.