പറവൂര്‍: ബിവറേജസ് കോര്‍പറേഷന്‍െറ പറവൂര്‍ തെക്കേനാലുവഴിയിലെ ചില്ലറ വില്‍പനശാല കുത്തിത്തുറന്ന് 20,000 രൂപയുടെ വിദേശമദ്യം മോഷ്ടിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. കൈതാരം പഴങ്ങാട്ടുവെളി മാന്ത്രപീടിക പറമ്പില്‍ മുഹമ്മദ് സഹീറിനെയാണ് (30) സി.ഐ ക്രിസ്പിന്‍ സാം, എസ്.ഐ ടി.വി. ഷിബു എന്നിവരുടെ നേതൃതത്തില്‍ പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് മദ്യശാലയുടെ ഭിത്തി കുത്തിത്തുറന്ന് മദ്യം കവര്‍ന്നത്. ഇയാള്‍ വന്ന ബൈക്ക് മദ്യശാലയുടെ തെക്കുഭാഗത്ത് എന്‍.എച്ച് ഗ്രൗണ്ടില്‍ ഉപേക്ഷിച്ചാണ് കടന്നത്. സംശയകരമായ സാഹചര്യത്തില്‍ കണ്ടത്തെിയ ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. സംഭവശേഷം കണ്ണൂര്‍, മാഹി എന്നിവടങ്ങളില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു. കഴിഞ്ഞദിവസം എടവനക്കാട്ടെ ബന്ധുവീട്ടില്‍ എത്തിയപ്പോഴാണ് പിടികൂടിയത്. സൈബര്‍ സെല്‍ സഹായത്തോടെ പ്രതി പോയസ്ഥലങ്ങളിലെല്ലാം നിരീക്ഷണം നടത്തിയിരുന്നു. മദ്യശാലയുടെ ലോക്കറില്‍ പത്തരലക്ഷം രൂപ ഉണ്ടായിരുന്നെങ്കിലും ഇത് നഷ്ടപ്പെട്ടിരുന്നില്ല. ആര്‍ഭാടജീവിതമാണ് മുഹമ്മദ് ഷഫീര്‍ നടത്തുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി എസ്.ഐ പറഞ്ഞു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.